കൊയിലാണ്ടി ബപ്പൻകാട് കൂട്ടായ്മയുടെ ഓഫീസ് ഉദ്ഘാടനം ചെയ്തു
കൊയിലാണ്ടി: കൊയിലാണ്ടി ബപ്പൻകാട് കൂട്ടായ്മയുടെ പുതിയ ഓഫീസ് പ്രവർത്തനം ആരംഭിച്ചു. ഈസ്റ്റ് റോഡിൽ സജ്ജീകരിച്ച ഓഫീസിന്റെ ഉദ്ഘാടനം കൊയിലാണ്ടി നഗരസഭ കൗൺസിലർ സി.കെ. ജയദേവൻ നിർവ്വഹിച്ചു. കൂട്ടായ്മ പ്രസിഡന്റ് അനിൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ നഗരസഭ…
കൊയിലാണ്ടി: കൊയിലാണ്ടി ബപ്പൻകാട് കൂട്ടായ്മയുടെ പുതിയ ഓഫീസ് പ്രവർത്തനം ആരംഭിച്ചു. ഈസ്റ്റ് റോഡിൽ സജ്ജീകരിച്ച ഓഫീസിന്റെ ഉദ്ഘാടനം കൊയിലാണ്ടി നഗരസഭ കൗൺസിലർ സി.കെ. ജയദേവൻ നിർവ്വഹിച്ചു.
കൂട്ടായ്മ പ്രസിഡന്റ് അനിൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ നഗരസഭ കൗൺസിലർ നിഷ ആനന്ദ, ഡോ. രാധാകൃഷ്ണൻ, പ്രമുഖ സാമൂഹ്യ പ്രവർത്തകൻ അലി അരങ്ങാടത്ത് എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു.
‘കേരളം പാടുന്നു ദേശത്തിനായ്’ എന്ന പരിപാടിയിൽ പങ്കെടുത്ത സജീവനെ ചടങ്ങിൽ കൂട്ടായ്മയുടെ ഉപഹാരം നൽകി ആദരിച്ചു. കൂട്ടായ്മ ജനറൽ സെക്രട്ടറി സെന്തിൽ സ്വാഗതവും ട്രഷറർ സുരേഷ് കുമാർ നന്ദിയും രേഖപ്പെടുത്തി. ചടങ്ങിൽ പ്രദേശത്തെ നിരവധി സാംസ്കാരിക-സാമൂഹിക പ്രവർത്തകർ പങ്കെടുത്തു.
The post കൊയിലാണ്ടി ബപ്പൻകാട് കൂട്ടായ്മയുടെ ഓഫീസ് ഉദ്ഘാടനം ചെയ്തു appeared first on.
Comments (0)