പന്തലായനി അഘോര ശിവക്ഷേത്രത്തില്‍ വേദപഠന ശാല ഉദ്ഘാടനം ചെയ്തു

കൊയിലാണ്ടി: പന്തലായനി അഘോര ശിവക്ഷേത്രത്തില്‍ ‘അഘോരേശ്വര ശങ്കര സ്മൃതി വിദ്യാപീഠം’ വേദപഠന ശാലയുടെ ഉദ്ഘാടനം ഭക്തിസാന്ദ്രമായ അന്തരീക്ഷത്തില്‍ നടന്നു. വിജയദശമി ദിനത്തില്‍ ക്ഷേത്രം മേല്‍ശാന്തി ശിവപ്രസാദ് നമ്പൂതിരി ഭദ്രദീപം കൊളുത്തി…

കൊയിലാണ്ടി: പന്തലായനി അഘോര ശിവക്ഷേത്രത്തില്‍ ‘അഘോരേശ്വര ശങ്കര സ്മൃതി വിദ്യാപീഠം’ വേദപഠന ശാലയുടെ ഉദ്ഘാടനം ഭക്തിസാന്ദ്രമായ അന്തരീക്ഷത്തില്‍ നടന്നു. വിജയദശമി ദിനത്തില്‍ ക്ഷേത്രം മേല്‍ശാന്തി ശിവപ്രസാദ് നമ്പൂതിരി ഭദ്രദീപം കൊളുത്തി വിദ്യാപീഠത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു.

അഞ്ജിത ഹരികൃഷ്ണന്റെ ശിക്ഷണത്തിലാണ് വേദപഠന ശാലയിലെ ക്ലാസുകള്‍ ക്രമീകരിച്ചിരിക്കുന്നത്. ചടങ്ങില്‍ ക്ഷേത്രം ട്രസ്റ്റി ബോര്‍ഡ് ചെയര്‍മാന്‍ മോഹനന്‍ പുതിയ പുരയില്‍ അധ്യക്ഷത വഹിച്ചു.
പ്രേംകുമാര്‍, ദിലീപ്, പത്മനാഭന്‍ മാസ്റ്റര്‍, ഗിരിധരന്‍ കോയിരി, അജേഷ്, കോ-ഓര്‍ഡിനേറ്റര്‍ ഗീത ടീച്ചര്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു സംസാരിച്ചു. ഭക്തജനങ്ങളും ക്ഷേത്ര ഭാരവാഹികളും ചടങ്ങില്‍ സംബന്ധിച്ചു.

The post പന്തലായനി അഘോര ശിവക്ഷേത്രത്തില്‍ വേദപഠന ശാല ഉദ്ഘാടനം ചെയ്തു appeared first on.

Comments (0)