സുരക്ഷ പെയിന്‍ ആന്‍ഡ് പാലിയേറ്റീവ് കൂത്താളി മേഖലയുടെ പ്രതിമാസ സഹായ പദ്ധതി ഒപ്പരം 26 ഉദ്ഘാടനം ചെയ്തു
Keyword / Keywords / Tags (English only): Koyilandy News # Palliative News 26 കൂത്താളി: സുരക്ഷ പെയിന്‍ ആന്‍ഡ് പാലിയേറ്റീവ് കൂത്താളി മേഖല കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടക്കുന്ന പ്രതിമാസ സഹായ പദ്ധതി 'ഒപ്പരം 26' ഉദ്ഘാടനം ചെയ്തു. സുഭിക്ഷ…
Keyword / Keywords / Tags (English only): Koyilandy News # Palliative News 26
കൂത്താളി: സുരക്ഷ പെയിന്‍ ആന്‍ഡ് പാലിയേറ്റീവ് കൂത്താളി മേഖല കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടക്കുന്ന പ്രതിമാസ സഹായ പദ്ധതി 'ഒപ്പരം 26' ഉദ്ഘാടനം ചെയ്തു. സുഭിക്ഷ ചെയര്മാന് എം കുഞ്ഞമ്മദ് ഉദ്ഘാടനം നിര്‍വ്വഹിച്ചു.
സുരക്ഷ പെയിന്‍ ആന്‍ഡ് പാലിയേറ്റീവിന്റെ നേതൃത്വത്തില്‍ ഹോംകെയര്‍, സൗജന്യ മെഡിക്കല്‍ ഉപകരണ വിതരണം, സൗജന്യ മരുന്ന് വിതരണം, മെഡിക്കല്‍ ക്യാമ്പുകള്‍ തുടങ്ങി വൈവിധ്യമാര്‍ന്ന പ്രവര്‍ത്തനങ്ങളാണ് നടന്നു വരുന്നത്. ഇതിനു വേണ്ട സാമ്പത്തിക സമാഹരണ പദ്ധതിയാണ് ഒപ്പരം 26.
വരുമാനത്തിന്റെ ചെറിയ പങ്ക് കിടപ്പിലായ രോഗികള്‍ക്ക് നീക്കിവെക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. ചടങ്ങില്‍ ചെയര്മാന് കെ.എന്‍ ബിനോയ് കുമാര്‍ അധ്യക്ഷത വഹിച്ചു. പാലോരെമ്മല് ശരത് രാജില്‍ നിന്ന് ആദ്യ സംഭാവന സ്വീകരിച്ചു.
കണ്‍വീനര്‍ വി.കെ ബാബു സ്വാഗതം പറഞ്ഞ ചടങ്ങില്‍ കെ.എം ബാലകൃഷ്ണന്, കെ.വി ചന്ദ്രശേഖരന് എന്നിവര്‍ സംസാരിച്ചു.
Keyword / Keywords / Tags (English only): Koyilandy News # Palliative News 26
Comments (0)