കൊയിലാണ്ടി കള്‍ച്ചറല്‍ ഫെസ്റ്റ് സംഘാടക സമിതി ഓഫീസ് ഉദ്ഘാടനം ചെയ്തു
കൊയിലാണ്ടി: കൊയിലാണ്ടിയുടെ പൈതൃകവും സാംസ്കാരിക മുഖവും ലോകത്തിനു മുന്നില്‍ ഉയര്‍ത്തിപ്പിടിക്കാന്‍ കൊയിലാണ്ടി കള്‍ച്ചറല്‍ ഫെസ്റ്റിന് (കെ.സി.എഫ്) കഴിയുമെന്ന് അഡ്വ. കെ. പ്രവീണ്‍ കുമാര്‍ എം.എല്‍.എ പറഞ്ഞു. കൊയിലാണ്ടി കള്‍ച്ചറല്‍ ഫെസ്റ്റ് സംഘാടക…
കൊയിലാണ്ടി: കൊയിലാണ്ടിയുടെ പൈതൃകവും സാംസ്കാരിക മുഖവും ലോകത്തിനു മുന്നില്‍ ഉയര്‍ത്തിപ്പിടിക്കാന്‍ കൊയിലാണ്ടി കള്‍ച്ചറല്‍ ഫെസ്റ്റിന് (കെ.സി.എഫ്) കഴിയുമെന്ന് അഡ്വ. കെ. പ്രവീണ്‍ കുമാര്‍ എം.എല്‍.എ പറഞ്ഞു. കൊയിലാണ്ടി കള്‍ച്ചറല്‍ ഫെസ്റ്റ് സംഘാടക സമിതി ഓഫീസിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചു സംസാരിക്കുകയായിരുന്നു സംഘാടക സമിതി ചെയര്മാന് കൂടിയായ അദ്ദേഹം. എല്ലാവരേയും ഉള്‍പ്പെടുത്തിക്കൊണ്ടുള്ള ജനകീയ സംഘാടനമായിരിക്കും ഉത്സവത്തിന്റേതെന്നും ഫെസ്റ്റിന്റെ വിജയത്തിനായി എല്ലാ സാധ്യതകളും ഉപയോഗപ്പെടുത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കെ.സി.എഫ് ജനറല്‍ കണ്‍വീനറും നഗരസഭാ ചെയര്‍മാനുമായ യു. കെ. ചന്ദ്രന് ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. കൊയിലാണ്ടിക്ക് എന്നും ഓര്‍മ്മിക്കാവുന്ന തരത്തിലുള്ള മികച്ച ഒരുത്സവമായി കെ. സി. എഫിനെ മാറ്റണമെന്നും, ഇതിന്റെ വിജയത്തിനായി എല്ലാവരും കൈകോര്‍ക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.
ചടങ്ങില്‍ കൊയിലാണ്ടി നഗരസഭാ കൗണ്‍സിലര്‍മാരായ എം. ദൃശ്യ, അഡ്വ. ഉപേന്ദ്രന്, കൂടാതെ പി. കെ. ഭരതന്, ഇ. കെ. അജിത്, വി. പി. ഭാസ്കരന്, രാജു മാസ്റ്റര്‍, പി. കെ. അരവിന്ദന് എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു സംസാരിച്ചു. കെ. സി. എഫ് ഡയറക്ടര്‍ എന്‍. ഇ. ഹരികുമാര്‍ സ്വാഗതവും, കോര്‍ഡിനേറ്റര്‍ രാജേഷ് കീഴരിയൂര്‍ നന്ദിയും പ്രകാശിപ്പിച്ചു. കെ. സി. എഫ് എക്സിക്യൂട്ടീവ് കമ്മറ്റി അംഗങ്ങള്‍, സാമൂഹ്യസാംസ്ക്കാരിക പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.
The post കൊയിലാണ്ടി കള്‍ച്ചറല്‍ ഫെസ്റ്റ് സംഘാടക സമിതി ഓഫീസ് ഉദ്ഘാടനം ചെയ്തു appeared first on.
Comments (0)