പോസ്റ്റ് ഓഫീസ് സംരക്ഷണം: സിപിഐ കൊയിലാണ്ടിയില്‍ സായാഹ്ന ധര്‍ണ നടത്തി

കൊയിലാണ്ടി: സിപിഐ കൊയിലാണ്ടി ലോക്കല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഹെഡ് പോസ്റ്റ് ഓഫീസിനു മുന്നില്‍ സായാഹ്ന ധര്‍ണ സംഘടിപ്പിച്ചു. കൊയിലാണ്ടി ഹെഡ് പോസ്റ്റ് ഓഫീസ് തരംതാഴ്ത്തുന്നതിനെതിരെയും മേലൂര്‍, കുറുവങ്ങാട്, നടേരി, പെരുവട്ടൂര്‍ പോസ്റ്റ്…

കൊയിലാണ്ടി: സിപിഐ കൊയിലാണ്ടി ലോക്കല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഹെഡ് പോസ്റ്റ് ഓഫീസിനു മുന്നില്‍ സായാഹ്ന ധര്‍ണ സംഘടിപ്പിച്ചു. കൊയിലാണ്ടി ഹെഡ് പോസ്റ്റ് ഓഫീസ് തരംതാഴ്ത്തുന്നതിനെതിരെയും മേലൂര്‍, കുറുവങ്ങാട്, നടേരി, പെരുവട്ടൂര്‍ പോസ്റ്റ് ഓഫീസുകള്‍ നിര്‍ത്തലാക്കുന്നതിനെതിരെയും പ്രതിഷേധിച്ചായിരുന്നു സമരം. സിപിഐ സംസ്ഥാന കൗണ്‍സില്‍ അംഗം ഇ.കെ. വിജയന്‍ ധര്‍ണ ഉദ്ഘാടനം ചെയ്തു.

പി.കെ. വിശ്വനാഥന്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ ഇ.കെ. അജിത്, അഡ്വ. സുനില്‍ മോഹന്‍, കെ. ചിന്നന്‍ നായര്‍, കെ. രമേശ്ചന്ദ്ര, രമ്യ പണ്ടാരക്കണ്ടി, എന്‍.കെ. വിജയഭാരതി എന്നിവര്‍ സംസാരിച്ചു. സമരത്തിന് എസ്.പി. രമേശന്‍, പി.വി. രാജന്‍, കെ. സദാനന്ദന്‍, ഇ.കെ. ബൈജു, കെ. ശശിധരന്‍, ബാബു പഞ്ഞാട്ട്, ടി.കെ. ബാലകൃഷ്ണന്‍ എന്നിവര്‍ നേതൃത്വം നല്‍കി.

The post പോസ്റ്റ് ഓഫീസ് സംരക്ഷണം: സിപിഐ കൊയിലാണ്ടിയില്‍ സായാഹ്ന ധര്‍ണ നടത്തി appeared first on.

Comments (0)