• കോഴിക്കോടിനെ ഓവറോൾ ചാമ്പ്യന്മാരാക്കിയ കായികപ്രതിഭകൾക്ക് കൊയിലാണ്ടിയുടെ ഹൃദ്യമായ വരവേൽപ്പ്
കൊയിലാണ്ടി: സംസ്ഥാന ഒളിമ്പിക്‌സ് കായികമേളയിലെ ഇന്‍ക്ലൂസീവ് സ്‌പോര്‍ട്‌സില്‍ തിളങ്ങിയ പന്തലായനി ബി.ആര്‍.സിയിലെ കായികതാരങ്ങള്‍ക്ക് കൊയിലാണ്ടിയില്‍ ഊഷ്മളമായ സ്വീകരണം നല്‍കി. 3 സ്വര്‍ണ്ണമടക്കം 8 മെഡലുകള്‍ നേടി കോഴിക്കോട് ജില്ലയെ ഓവറോള്‍…
കൊയിലാണ്ടി: സംസ്ഥാന ഒളിമ്പിക്‌സ് കായികമേളയിലെ ഇന്‍ക്ലൂസീവ് സ്‌പോര്‍ട്‌സില്‍ തിളങ്ങിയ പന്തലായനി ബി.ആര്‍.സിയിലെ കായികതാരങ്ങള്‍ക്ക് കൊയിലാണ്ടിയില്‍ ഊഷ്മളമായ സ്വീകരണം നല്‍കി. 3 സ്വര്‍ണ്ണമടക്കം 8 മെഡലുകള്‍ നേടി കോഴിക്കോട് ജില്ലയെ ഓവറോള്‍ ചാമ്പ്യന്മാരാക്കിയ താരങ്ങളെയാണ് നഗരസഭയുടെ നേതൃത്വത്തില്‍ ആദരിച്ചത്.
കൊയിലാണ്ടി സ്റ്റേഡിയത്തില്‍ നിന്ന് ആരംഭിച്ച വര്‍ണ്ണാഭമായ ഘോഷയാത്ര ബസ് സ്റ്റാന്‍ഡില്‍ സമാപിച്ചു. തുടര്‍ന്ന് നടന്ന അനുമോദന സദസ്സ് മുനിസിപ്പല്‍ ചെയര്‍മാന്‍ യു. കെ. ചന്ദ്രന്‍ ഉദ്ഘാടനം ചെയ്യുകയും വിജയികള്‍ക്ക് ട്രോഫികളും ഉപഹാരങ്ങളും സമ്മാനിക്കുകയും ചെയ്തു. നഗരസഭ വൈസ് ചെയര്‍പേഴ്‌സണ്‍ എം. ദൃശ്യ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. ഡി.പി.ഒ. ഷമീം അഹമ്മദ്, ബി.പി.സി. നാസിബ് കരുവോത്ത്, സില്‍ജ ബി., നീതു കൃഷ്ണ എന്നിവര്‍ സംസാരിച്ചു.
ആദരിക്കപ്പെട്ട കായികതാരങ്ങള്‍
ഹരിശങ്കര്‍ എസ്. – ഫുട്‌ബോള്‍ (സ്വര്‍ണ്ണം)
നിഷാല്‍ സുന്ദര്‍ – സ്റ്റാന്‍ഡിങ് ലോങ്ജമ്പ് (സ്വര്‍ണ്ണം)
ഖദീജ എം. – ബോചെ (സ്വര്‍ണ്ണം)
വൈഗ പ്രതാപന്‍ പി. – ഹാന്‍ഡ്ബോള്‍
മുഹമ്മദ് ഷാദില്‍ – ഫുട്‌ബോള്‍
മുഹമ്മദ് കെ. – ഫുട്‌ബോള്‍
ഹൃതിക ശേഖര്‍ – ബോച്ചെ
ഫാത്തിമ ഫഹ്‌മ – ഹാന്‍ഡ്ബോള്‍
The post കോഴിക്കോടിനെ ഓവറോൾ ചാമ്പ്യന്മാരാക്കിയ കായികപ്രതിഭകൾക്ക് കൊയിലാണ്ടിയുടെ ഹൃദ്യമായ വരവേൽപ്പ് appeared first on.
Comments (0)