ഐഡിഎസ്എഫ്എഫ്‌കെ: നഗരജീവിതത്തിന്റെ നേർക്കാഴ്ചകളുമായി 11 ചിത്രങ്ങൾ; 'നഗരി' പാക്കേജിൽ മാനവീയം വീഥിയും
2025 Nagari Package Veedhi Documentary Film Academy തിരുവനന്തപുരം : ( www. ) കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി സെപ്റ്റംബർ 25 മുതൽ 30 വരെ തിരുവനന്തപുരം കൈരളി, ശ്രീ, നിള തിയേറ്ററുകളിലായി സംഘടിപ്പിക്കുന്ന 18-ാമത് രാജ്യാന്തര ഡോക്യുമെന്ററി,…
2025 Nagari Package Veedhi Documentary Film Academy
തിരുവനന്തപുരം : ( www. ) കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി സെപ്റ്റംബർ 25 മുതൽ 30 വരെ തിരുവനന്തപുരം കൈരളി, ശ്രീ, നിള തിയേറ്ററുകളിലായി സംഘടിപ്പിക്കുന്ന 18-ാമത് രാജ്യാന്തര ഡോക്യുമെന്ററി, ഹ്രസ്വചിത്രമേളയുടെ (ഐഡിഎസ്എഫ്എഫ്‌കെ) ഭാഗമായി നഗരങ്ങളിലെ പൊതുഇടങ്ങളും മനുഷ്യജീവിതവും പ്രമേയമാക്കുന്ന 'നഗരി' പാക്കേജിൽ 11 ചിത്രങ്ങൾ പ്രദർശിപ്പിക്കും.
'ഇന്ത്യൻ നഗരങ്ങളിലെ പൊതുമണ്ഡലം' എന്ന പ്രമേയത്തിൽ ഒരുക്കിയ ചലച്ചിത്രസമാഹാരത്തിൽ തിരുവനന്തപുരത്തെ മാനവീയം വീഥിയുടെ സാംസ്കാരികജീവിതം പകർത്തുന്ന മലയാളചിത്രവും ഉൾപ്പെടുന്നു.
തെരുവുകൾ, ചന്തകൾ, കളിയിടങ്ങൾ തുടങ്ങി നഗരജീവിതത്തിന്റെ ഭാഗമായ പൊതുഇടങ്ങളിൽ വ്യത്യസ്ത ജാതി, വർഗ, പ്രായ, ലിംഗവിഭാഗങ്ങളിൽപ്പെട്ട മനുഷ്യർ എങ്ങനെ ഇടപെടുന്നുവെന്നാണ് ചിത്രങ്ങൾ അന്വേഷിക്കുന്നത്. നഗരവികസനം ആരെയെല്ലാം ഉൾക്കൊള്ളുന്നു, ആരെയെല്ലാം പുറന്തള്ളുന്നു എന്ന ചോദ്യത്തോടൊപ്പം പൊതുസ്ഥലങ്ങളിൽ സ്വന്തം ഇടം കണ്ടെത്താനുള്ള മനുഷ്യരുടെ ശ്രമങ്ങളും ഈ പാക്കേജ് അവതരിപ്പിക്കുന്നു.
നഗരവികസനത്തിന്റെ പേരിൽ നഷ്ടമാകുന്ന തെരുവുജീവിതത്തിന്റെ പ്രശ്നങ്ങൾ അവതരിപ്പിക്കുകയാണ് 'മഹാദ്വാർ' എന്ന ചിത്രം. ഗുജറാത്തിലെ ഭുജിൽ സാമൂഹിക നിയന്ത്രണങ്ങൾക്കിടയിലും സൗഹൃദത്തിന്റെ തുരുത്തുകൾ കണ്ടെത്തുന്ന മുസ്ലിം യുവാക്കളുടെ ജീവിതം പകർത്തുകയാണ് 'മൗജ് നി ഖോജ്', ആഗ്രയിലെ സദർ മാർക്കറ്റിൽ ബലൂൺ വിൽക്കുന്ന കുട്ടികളുടെ ജീവിതം പരിചയപ്പെടുത്തുകയാണ് 'പക്ഡം പക്ഡായ്'.
മുംബൈയിലെ തെരുവോരത്ത് ക്ഷൗരവൃത്തി ചെയ്യുന്ന കുടിയേറ്റക്കാരായ സഹോദരങ്ങളുടെ ജീവിതമാണ് 'ഹിസ്സ'യുടെ പ്രമേയം.ശ്രീകാന്ത് ശിവസ്വാമി, രാജേഷ് ആർ., നിതിൻ ആർ. എന്നിവർ ഒരുക്കിയ 'മാനവീയം', ജനകീയ ഇടപെടലുകളിലൂടെ ഒരു നഗരവീഥി എല്ലാവർക്കും പ്രാപ്യമായ സാംസ്കാരിക ഇടമായി മാറിയതിന്റെ കഥ പറയുന്നു.
കലാകാരന്മാർ, സാമൂഹികപ്രവർത്തകർ, സാധാരണ പൗരർ എന്നിവരുടെ അനുഭവങ്ങളിലൂടെ സാമൂഹിക ഉൾക്കൊള്ളലും പൗരബോധവും സ്വാതന്ത്ര്യവും സംഗമിക്കുന്ന മാനവീയം വീഥിയുടെ സാംസ്കാരിക ജീവിതമാണ് ചിത്രം പകർത്തുന്നത്.
ബംഗാളിലെ ബരാസത് റെയിൽവേ സ്റ്റേഷനു സമീപമുള്ള ഇടത്തിലേക്ക് മെട്രോ നിർമ്മാണം കടന്നുവരുമ്പോഴുള്ള അതിജീവന പ്രതിസന്ധികൾ പകർത്തുന്ന 'ഫൂൽ ഗാഡി', മുംബൈയിലെ ജോഗേശ്വരി ഈസ്റ്റിൽ സ്വന്തം ഇടവഴിയെ ക്രിക്കറ്റ് കളിയിടമാക്കി പൊതു ഇടത്തെ സർഗാത്മകമായി തിരിച്ചുപിടിക്കുന്ന കുട്ടികളുടെ കഥയായ 'പാസ്കൽ പ്രീമിയർ ലീഗ്', മുംബൈയിലെ ചുമരുകൾ പ്രതിരോധത്തിന്റെയും ഓർമ്മകളുടെയും പ്രകടനവേദിയായി മാറുന്നതിനെപ്പറ്റിയുള്ള 'ദീവാർ നാമ' എന്നിവയും പാക്കേജിൽ ഉൾപ്പെടുത്തിയിരിക്കുന്നു.
'ഹൗ മച്ച് സ്പേസ് ഡസ് എ ഫയർഫ്ലൈ ടേക്ക്?', 'ഇൻ സെർച്ച് ഓഫ് ഹ്യൂമൻസ്', 'ത്രൂ ദി ഡാപ്പിൾഡ് ലൈറ്റ്' എന്നിവയാണ് ഈ പാക്കേജിലെ മറ്റു ചിത്രങ്ങൾ. മേളയിൽ പങ്കെടുക്കുന്നതിന് എന്ന വെബ്സൈറ്റ് മുഖേന ഡെലിഗേറ്റ് ആയി രജിസ്റ്റർ ചെയ്യാം.
പൊതു വിഭാഗത്തിന് ജിഎസ്ടി ഉൾപ്പെടെ 590 രൂപയും വിദ്യാർത്ഥികൾക്ക് 354 രൂപയുമാണ് ഡെലിഗേറ്റ് ഫീസ്. കൈരളി തിയേറ്ററിൽ സജ്ജീകരിച്ചിരിക്കുന്ന ഡെലിഗേറ്റ് സെൽ മുഖേന ഓഫ്‌ലൈനായും രജിസ്ട്രേഷൻ നടത്താവുന്നതാണ്.
English Summary:
The 18th IDSFFK organized by Kerala State Chalachitra Academy from September 25-30 at Kairali, Sree, Nila theatres in Thiruvananthapuram will feature 'Nagari' package with 11 films on public spaces and human life in cities under theme 'Public Sphere in Indian Cities'. Films include 'Manaveeyam' on Thiruvananthapuram's cultural street by Sreekanth Sivaswamy, Rajesh R, Nithin R, 'Mahadwar', 'Mauj Ni Khoj', 'Pakdam Pakdai', 'Hissa', 'Phool Gadi', 'Pascal Premier League', 'Deewar Nama' and others. Delegate registration open at registration.iffk.in with fees Rs 590 general and Rs 354 students.
2025 Nagari Package Veedhi Documentary Film Academy
Comments (0)