ജീവിത വിജയത്തിന് ഭഗവദ്ഗീത; ആർട്ട് ഓഫ് ലിവിങ് കൂട്ടാലിട യൂണിറ്റിന്റെ ഗീതാ ജ്ഞാന സദസ്സിന് തുടക്കമായി
of Living Koottalida Gita Gnana Sadas കൂട്ടാലിട: ആര്‍ട്ട് ഓഫ് ലിവിങ് കൂട്ടാലിട യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ ജീവിതവിജയത്തിന് ഭഗവദ്ഗീത എന്ന പേരില്‍ സംഘടിപ്പിക്കുന്ന ശ്രീ ശ്രീ രവിശങ്കര്‍ജിയുടെ വ്യാഖ്യാനം ശ്രീമദ് ഭഗവദ്ഗീതാ ജ്ഞാന സദസ്സിന്…
of Living Koottalida Gita Gnana Sadas
കൂട്ടാലിട: ആര്‍ട്ട് ഓഫ് ലിവിങ് കൂട്ടാലിട യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ ജീവിതവിജയത്തിന് ഭഗവദ്ഗീത എന്ന പേരില്‍ സംഘടിപ്പിക്കുന്ന ശ്രീ ശ്രീ രവിശങ്കര്‍ജിയുടെ വ്യാഖ്യാനം ശ്രീമദ് ഭഗവദ്ഗീതാ ജ്ഞാന സദസ്സിന് തുടക്കമായി. കൂട്ടാലിട ടൗണില്‍ ഘോഷയാത്രയോടെയാണ് പരിപാടിക്ക് ആരംഭിച്ചത്
കൂട്ടാലിട അവന്യൂ ഓഡിറ്റോറിയത്തില്‍ ഒക്ടോബര്‍ 4 മുതല്‍ 7 വരെയാണ് ശ്രീമദ് ഭഗവദ്ഗീതാ ജ്ഞാന സദസ്സ് നടത്തുക. പരിപാടി കൊളത്തൂര്‍ അദ്വൈതാശ്രമം സ്വാമിനി ശിവാനന്ദപുരി അമ്മ ഉദ്ഘാടനം ചെയ്തു. ആര്‍ട്ട് ഓഫ് ലിവിങ്ങ് അന്താരാഷ്ട്ര പരിശീലകന്‍ സജിനി നിസാന്‍ ഭഗവദ്ഗീതയ്ക്ക് നേതൃത്വം നല്‍കി.
കോട്ടൂര്‍ പഞ്ചായത്ത് പ്രസിഡന്റ് സുജാത അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി രമണന്‍, സീനിയര്‍ അധ്യാപകന്‍ അനൂപ്, പ്രഭാഷകന്‍ പ്രശാന്തന്‍ നരയംകുളം, പ്രസാദ് നമ്പീശന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
ബിനീഷ് കോട്ടൂര്‍ സ്വാഗത പറഞ്ഞ ചടങ്ങിന് സജീവന്‍ നരയംകുളം നന്ദിയും പറഞ്ഞു. എല്ലാ ദിവസവും വൈകീട്ട് 5.30 മുതല്‍ 8.30 വരെയാണ് വ്യാഖ്യാനം നടക്കുക. ജീവിതത്തിലെ പ്രതിസന്ധികളെ അതിജീവിക്കാനും വിജയത്തിലേക്ക് എത്താനും ഭഗവദ്ഗീത നല്‍കുന്ന സന്ദേശങ്ങള്‍ വിശദീകരിക്കുന്നതാണ് സദസ്സ്.
ശ്രീ ശ്രീ രവിശങ്കര്‍ജിയുടെ വ്യാഖ്യാനത്തെ അടിസ്ഥാനമാക്കിയാണ് ക്ലാസുകള്‍ സംഘടിപ്പിക്കുന്നത്. ആത്മീയ താല്‍പര്യമുള്ള നിരവധി പേര്‍ ആദ്യദിന പരിപാടിയില്‍ പങ്കെടുത്തു.
of Living Koottalida Gita Gnana Sadas
Comments (0)