ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പ്: നീലേശ്വരത്തെ ഡോക്ടറുടെ 1.19 കോടി തട്ടിയ കേസിൽ മലപ്പുറം സ്വദേശി അറസ്റ്റിൽ

നീലേശ്വരം: ഡിജിറ്റൽ അറസ്റ്റ് ഭീഷണി മുഴക്കി നീലേശ്വരത്തെ 80 വയസ്സുകാരനായ മുതിർന്ന ഡോക്ടറിൽ നിന്ന് 1.19 കോടിയിലധികം രൂപ തട്ടിയെടുത്ത കേസിൽ പ്രതി അറസ്റ്റിൽ. മലപ്പുറം മേലാറ്റൂർ എടയാറ്റൂർ സ്വദേശി ചുരക്കത്ത് ഷംസാദ് (34) ആണ് പിടിയിലായത്.…


നീലേശ്വരം: ഡിജിറ്റൽ അറസ്റ്റ് ഭീഷണി മുഴക്കി നീലേശ്വരത്തെ 80 വയസ്സുകാരനായ മുതിർന്ന ഡോക്ടറിൽ നിന്ന് 1.19 കോടിയിലധികം രൂപ തട്ടിയെടുത്ത കേസിൽ പ്രതി അറസ്റ്റിൽ. മലപ്പുറം മേലാറ്റൂർ എടയാറ്റൂർ സ്വദേശി ചുരക്കത്ത് ഷംസാദ് (34) ആണ് പിടിയിലായത്. വിദേശത്തേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെ ഹൈദരാബാദ് വിമാനത്താവളത്തിൽ നിന്നാണ് ഇയാളെ സൈബർ പോലീസ് സംഘം കസ്റ്റഡിയിലെടുത്തത്.
ജില്ലാ പോലീസ് മേധാവി പി. നിധിൻരാജ്, സൈബർ പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ കെ. രാജീവൻ എന്നിവരുടെ നിർദേശപ്രകാരമാണ് അന്വേഷണ സംഘം പ്രതിയെ വലയിലാക്കിയത്. വിവിധ ബാങ്ക് അക്കൗണ്ടുകൾ വഴിയാണ് ഡോക്ടറിൽ നിന്ന് കോടികൾ പ്രതിയും സംഘവും തട്ടിയെടുത്തത്. തട്ടിപ്പിൽ കൂടുതൽ പേർക്ക് പങ്കുണ്ടോ എന്നതിനെക്കുറിച്ച് പോലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.

Comments (0)