ആലപ്പുഴയിൽ ടൂറിസ്റ്റ് ബസ് മറിഞ്ഞ് ഒരാൾ മരിച്ചു; 14 പേർക്ക് പരിക്ക്

ആലപ്പുഴ: ദേശീയപാതയിൽ ഇന്റർസ്റ്റേറ്റ് ടൂറിസ്റ്റ് ബസ് നിയന്ത്രണം തെറ്റി മറിഞ്ഞ് ഒരാൾ മരിച്ചു. മംഗലാപുരത്തു നിന്ന് തിരുവനന്തപുരത്തേക്ക് വരികയായിരുന്ന ബസാണ് അപകടത്തിൽപ്പെട്ടത്. മാരാരിക്കുളം കളത്തിട്ട് ജംഗ്ഷന് സമീപം പുലർച്ചെ അഞ്ചരയോടെയായിരുന്നു…

ആലപ്പുഴ: ദേശീയപാതയിൽ ഇന്റർസ്റ്റേറ്റ് ടൂറിസ്റ്റ് ബസ് നിയന്ത്രണം തെറ്റി മറിഞ്ഞ് ഒരാൾ മരിച്ചു. മംഗലാപുരത്തു നിന്ന് തിരുവനന്തപുരത്തേക്ക് വരികയായിരുന്ന ബസാണ് അപകടത്തിൽപ്പെട്ടത്.

മാരാരിക്കുളം കളത്തിട്ട് ജംഗ്ഷന് സമീപം പുലർച്ചെ അഞ്ചരയോടെയായിരുന്നു അപകടം. തിരുവനന്തപുരം സ്വദേശി ആദിൽ സജീവ് (35) ആണ് മരിച്ചത്.

ദേശീയപാതയിൽ നിന്ന് സർവീസ് റോഡിലേക്ക് ഇറങ്ങുന്നതിനിടെ നിയന്ത്രണം നഷ്ടപ്പെട്ട് ബസ് മറിയുകയായിരുന്നു. അപകടത്തിൽ 14 പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരെ ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഒരാളുടെ നില ഗുരുതരമാണ്.

പൊലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു.

Comments (0)