കാവുംവട്ടത്ത് മരണവീട്ടിൽ കാർ നിയന്ത്രണം വിട്ട് വീട്ടിനുള്ളിലേക്ക് ഇടിച്ചുകയറി; ഒരാൾ മരിച്ചു, രണ്ടുപേർക്ക് പരിക്ക്

കൊയിലാണ്ടി: കാവുംവട്ടത്ത് മരണവീട്ടിലേക്ക് വന്ന കാർ നിയന്ത്രണം വിട്ട് വീട്ടിനുള്ളിലേക്ക് ഇടിച്ചുകയറി വയോധികൻ മരിച്ചു. തടോളിത്താഴ സ്വദേശി കിടഞ്ഞിയിൽ രാജൻ (62) ആണ് മരിച്ചത്. ഇന്ന് രാവിലെ 7:45 ഓടെയാണ് ദാരുണമായ അപകടം നടന്നത്.മരണവീട്ടിൽ ആളുകളെ…


കൊയിലാണ്ടി: കാവുംവട്ടത്ത് മരണവീട്ടിലേക്ക് വന്ന കാർ നിയന്ത്രണം വിട്ട് വീട്ടിനുള്ളിലേക്ക് ഇടിച്ചുകയറി വയോധികൻ മരിച്ചു. തടോളിത്താഴ സ്വദേശി കിടഞ്ഞിയിൽ രാജൻ (62) ആണ് മരിച്ചത്. ഇന്ന് രാവിലെ 7:45 ഓടെയാണ് ദാരുണമായ അപകടം നടന്നത്.മരണവീട്ടിൽ ആളുകളെ ഇറക്കിയ ശേഷം കാർ പിന്നോട്ടെടുക്കുന്നതിനിടെ പെട്ടെന്ന് നിയന്ത്രണം വിട്ട് വീടിന്റെ മുറ്റത്തേക്ക് പാഞ്ഞുകയറുകയായിരുന്നു. അപകടസമയത്ത് മുറ്റത്തുണ്ടായിരുന്ന രാജന് ഗുരുതരമായി പരിക്കേറ്റു. ഉടൻ തന്നെ അദ്ദേഹത്തെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലും തുടർന്ന് പ്രാഥമിക ശുശ്രൂഷകൾക്ക് ശേഷം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും ചികിത്സയിലിരിക്കെ മരിക്കുകയായിരുന്നു.അപകടത്തിൽ ചടങ്ങിൽ പങ്കെടുക്കാനെത്തിയ മറ്റൊരു വ്യക്തിക്കും കാർ ഡ്രൈവർക്കും പരിക്കേറ്റിട്ടുണ്ട്. അപകടസമയത്ത് മുറ്റത്തുണ്ടായിരുന്ന മറ്റു ചിലർ ഓടിമാറിയതിനാലാണ് കൂടുതൽ ആളപായം ഒഴിവായത്. കാറിടിച്ചതിനെ തുടർന്ന് വീടിന്റെ ഒരു ഭാഗത്തെ ചുമർ തകർന്നിട്ടുണ്ട്.

Comments (0)