കൂമ്പാറ-കക്കാടംപൊയിൽ റോഡിൽ ജീപ്പ് താഴ്ചയിലേക്ക് മറിഞ്ഞ് എട്ടുപേർക്ക് പരിക്ക്
കൂടരഞ്ഞി: കൂമ്പാറ കക്കാടംപൊയിൽ റോഡിൽ പീടികപ്പാറക്ക് സമീപം ജീപ്പ് താഴ്ചയിലേക്ക് മറിഞ്ഞ് എട്ടുപേർക്ക് പരിക്ക്. കക്കാടംപൊയിൽ നിന്നും ചുരം ഇറങ്ങി വരികയായിരുന്ന ഓപ്പൺ ജീപ്പ് രാത്രി ഏഴരയോടെ പീടികപ്പാറക്ക് സമീപം നിയന്ത്രണം വിട്ട് താഴ്ചയിലേക്ക്…
കൂടരഞ്ഞി: കൂമ്പാറ കക്കാടംപൊയിൽ റോഡിൽ പീടികപ്പാറക്ക് സമീപം ജീപ്പ് താഴ്ചയിലേക്ക് മറിഞ്ഞ് എട്ടുപേർക്ക് പരിക്ക്.
കക്കാടംപൊയിൽ നിന്നും ചുരം ഇറങ്ങി വരികയായിരുന്ന ഓപ്പൺ ജീപ്പ് രാത്രി ഏഴരയോടെ പീടികപ്പാറക്ക് സമീപം നിയന്ത്രണം വിട്ട് താഴ്ചയിലേക്ക് മറിയുകയായിരുന്നു.
പരിക്കേറ്റവരെ നാട്ടുകാരുടെ നേതൃത്വത്തിലും ആംബുലൻസുകളിലുമായി മണാശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. പരിക്കേറ്റവർ മാറാട് സ്വദേശികളെന്നാണ് പ്രാഥമിക വിവരം.
Comments (0)