ഇടുക്കി കരുണാപുരത്ത് വിനോദസഞ്ചാരികളുടെ മിനി ബസ് മറിഞ്ഞു; 14 പേർക്ക് പരിക്ക്, രണ്ടുപേരുടെ നില ഗുരുതരം
ഇടുക്കി: ( www. ) നെടുങ്കണ്ടം കരുണാപുരത്ത് വിനോദസഞ്ചാരികൾ സഞ്ചരിച്ച മിനി ബസ് നിയന്ത്രണം വിട്ട് മറിഞ്ഞ് 14 പേർക്ക് പരിക്കേറ്റു. കരുണാപുരം ചുമ്മാരുകട വളവിലാണ് അപകടം നടന്നത്.നിയന്ത്രണം നഷ്ടപ്പെട്ട മിനി ബസ് റോഡിൽ വട്ടം മറിഞ്ഞാണ്…
ഇടുക്കി: ( www. ) നെടുങ്കണ്ടം കരുണാപുരത്ത് വിനോദസഞ്ചാരികൾ സഞ്ചരിച്ച മിനി ബസ് നിയന്ത്രണം വിട്ട് മറിഞ്ഞ് 14 പേർക്ക് പരിക്കേറ്റു. കരുണാപുരം ചുമ്മാരുകട വളവിലാണ് അപകടം നടന്നത്.
നിയന്ത്രണം നഷ്ടപ്പെട്ട മിനി ബസ് റോഡിൽ വട്ടം മറിഞ്ഞാണ് അപകടമുണ്ടായതെന്നാണ് പ്രാഥമിക വിവരം. തമിഴ്നാട് തിരുവണ്ണാമല സ്വദേശികളാണ് വാഹനത്തിലുണ്ടായിരുന്നത്.
പരിക്കേറ്റവരെ തൂക്കുപാലത്തെ സ്വകാര്യ ആശുപത്രിയിലും തേനി മെഡിക്കൽ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. പരിക്കേറ്റവരിൽ രണ്ടുപേരുടെ നില ഗുരുതരമാണെന്നാണ് വിവരം.
A tourist mini bus carrying visitors from Tamil Nadu overturned at Karunapuram in Idukki after the driver lost control. Fourteen people were injured, including two in serious condition, and they were taken to nearby hospitals for treatment.
Comments (0)