ജീവൻ രക്ഷിക്കാൻ പാഞ്ഞ ആംബുലൻസ് അപകടത്തിൽപ്പെട്ടു; വാഹനത്തിനുള്ളിലെ രോഗി മരിച്ചു, മൂന്നു പേർക്ക് പരിക്ക്

Accident Ambulance Accident Accident Death ഇടുക്കി: ( www. ) കട്ടപ്പനയിൽ രോ​ഗിയുമായി പോയ ആംബുലൻസ് അപകടത്തിൽപ്പെട്ടു. വാഹനത്തിനകത്തുണ്ടായ രോ​ഗി മരിച്ചു. അണക്കര സ്വദേശി മറ്റത്തിൽ എൻ കെ രാജൻ ആണ് മരിച്ചത്. അപകടത്തിൽ മൂന്നു പേർക്ക് പരിക്കേറ്റു.…


Accident Ambulance Accident Accident Death

ഇടുക്കി: ( www. ) കട്ടപ്പനയിൽ രോ​ഗിയുമായി പോയ ആംബുലൻസ് അപകടത്തിൽപ്പെട്ടു. വാഹനത്തിനകത്തുണ്ടായ രോ​ഗി മരിച്ചു. അണക്കര സ്വദേശി മറ്റത്തിൽ എൻ കെ രാജൻ ആണ് മരിച്ചത്. അപകടത്തിൽ മൂന്നു പേർക്ക് പരിക്കേറ്റു. ഇന്ന് പുലർച്ചെ കട്ടപ്പന പുളിയൻമല സംസ്ഥാന പാതയിലാണ് അപകടം നടന്നത്.

ശ്വാസംമുട്ടലിനെ തുടർന്ന് രാജൻ അണക്കര അൽഫോൺസ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. രോ​ഗം മൂർച്ഛിച്ചതിനെ തുടർന്ന് കട്ടപ്പനയിലെ ആശുപത്രിയിലേയ്ക്ക് കൊണ്ടുപോകുന്നതിനിടെയാണ് വാഹനം അപകടത്തിൽപ്പെട്ടത്.

നിയന്ത്രണം വിട്ട ആംബുലൻസ് റോഡിൽ നിന്നും മാറിയുള്ള കെട്ടിടത്തിന് സമീപത്തുള്ള സംരക്ഷണഭിത്തിയിലേയ്ക്ക് ഇടിച്ചുകയറുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ആംബുൻസിന്റെ മുൻഭാ​ഗം പൂർണമായും തകർന്നു.

മരിച്ച രാജിന്റെ കൂട്ടിരിപ്പുക്കാരായ രണ്ടുപേർക്കും ആംബുലൻസ് ഡ്രൈവർക്കുമാണ് അപകടത്തിൽ പരിക്കേറ്റത്. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടത്തിന് കാരണമെന്താണെന്ന കാര്യത്തിൽ വ്യക്തതയില്ല.

അതേസമയം, ഡ്രൈവർ ഉറങ്ങിപ്പോയതാകാം അപകടത്തിന് വഴിവെച്ചതെന്നാണ് പൊലീസിന്റെ പ്രാഥമിക നി​ഗമനം.

English Summary:

Ambulance carrying patient met with accident at Kattappana Puliyanmala state highway in Idukki early morning, patient died. Deceased is NK Rajan of Anakkara, Mattathil house, who was under treatment at Anakkara Alphonsa Hospital for breathlessness and being shifted to Kattappana hospital. Ambulance lost control and hit retaining wall near building, front portion destroyed. Two bystanders and driver injured and hospitalized. Police prima facie suspects driver dozed off.

Accident Ambulance Accident Accident Death

Comments (0)