ബെംഗളൂരു-മൈസൂർ ഹൈവേയിൽ വാഹനാപകടം; മാനന്തവാടി സ്വദേശിനി മരിച്ചു
ബെംഗളൂരു: ബെംഗളൂരു-മൈസൂർ എക്സ്പ്രസ് ഹൈവേയിലുണ്ടായ വാഹനാപകടത്തിൽ മലയാളി യുവതി മരിച്ചു. മാനന്തവാടി പാണ്ടിക്കടവ് സ്വദേശിനിയായ അഫ്രീന (23) ആണ് മരിച്ചത്. അപകടത്തിൽ കാറിലുണ്ടായിരുന്ന മറ്റ് മൂന്ന് പേർക്ക് പരിക്കേറ്റു. ബെംഗളൂരുവിൽ നിന്നും…
ബെംഗളൂരു: ബെംഗളൂരു-മൈസൂർ എക്സ്പ്രസ് ഹൈവേയിലുണ്ടായ വാഹനാപകടത്തിൽ മലയാളി യുവതി മരിച്ചു. മാനന്തവാടി പാണ്ടിക്കടവ് സ്വദേശിനിയായ അഫ്രീന (23) ആണ് മരിച്ചത്. അപകടത്തിൽ കാറിലുണ്ടായിരുന്ന മറ്റ് മൂന്ന് പേർക്ക് പരിക്കേറ്റു.
ബെംഗളൂരുവിൽ നിന്നും മാനന്തവാടിയിലേക്ക് വരികയായിരുന്ന സംഘം സഞ്ചരിച്ച കാർ നിയന്ത്രണം വിട്ട് ഹൈവേയിലെ സുരക്ഷാവേലിയിലേക്ക് ഇടിച്ചുകയറുകയായിരുന്നു. മുൻപ് അപകടം നടന്ന ബിടദി മേഖലയിൽ തന്നെയാണ് ഈ ദുരന്തവും സംഭവിച്ചത്.
മരിച്ച അഫ്രീനയുടെ ഭർത്താവ്, പിതാവ്, സഹോദരി എന്നിവർക്കാണ് പരിക്കേറ്റത്. പരിക്കേറ്റവരുടെ പരിക്ക് ഗുരുതരമല്ലെന്നാണ് ലഭിക്കുന്ന വിവരം. അഫ്രീനയുടെ മൃതദേഹം അടുത്തുള്ള ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. പരിക്കേറ്റവർ അതേ ആശുപത്രിയിൽ ചികിത്സ തേടിവരികയാണ്.
Comments (0)