ദമാം-റിയാദ് ഹൈവേയിൽ വാഹനാപകടം: മലയാളി യുവാവ് മരണപ്പെട്ടു; അഞ്ചുപേർക്ക് പരിക്ക്
റിയാദ്: ദമാം-റിയാദ് ഹൈവേയിലുണ്ടായ ദാരുണമായ വാഹനാപകടത്തിൽ മലയാളി യുവാവ് മരിച്ചു. ആലപ്പുഴ ആറാട്ടുപുഴ അൻസില മൻസിൽ അഷ്‌റഫിന്റെ മകൻ അൻസാർ അഷ്‌റഫ് (35) ആണ് മരണപ്പെട്ടത്. ജോലിയുടെ ഭാഗമായി ദമാമിൽ നിന്നും റിയാദിലേക്ക് ആറുപേർ സഞ്ചരിച്ചിരുന്ന…
റിയാദ്: ദമാം-റിയാദ് ഹൈവേയിലുണ്ടായ ദാരുണമായ വാഹനാപകടത്തിൽ മലയാളി യുവാവ് മരിച്ചു. ആലപ്പുഴ ആറാട്ടുപുഴ അൻസില മൻസിൽ അഷ്‌റഫിന്റെ മകൻ അൻസാർ അഷ്‌റഫ് (35) ആണ് മരണപ്പെട്ടത്.
ജോലിയുടെ ഭാഗമായി ദമാമിൽ നിന്നും റിയാദിലേക്ക് ആറുപേർ സഞ്ചരിച്ചിരുന്ന പിക്കപ്പ് വാനിൽ ട്രെയിലർ ഇടിച്ചായിരുന്നു അപകടം. ഗുരുതരമായി പരിക്കേറ്റ അൻസാർ സംഭവസ്ഥലത്തുതന്നെ മരണപ്പെടുകയായിരുന്നു. വാഹനത്തിലുണ്ടായിരുന്ന മറ്റ് അഞ്ചുപേരെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതിൽ രണ്ടുപേരുടെ നില ഗുരുതരമായി തുടരുകയാണ്.
നാട്ടിലെ അവധി കഴിഞ്ഞ് രണ്ടാഴ്ച മുൻപാണ് അൻസാർ ദമ്മാമിൽ തിരിച്ചെത്തിയത്. റിയാദ് കിങ് സൗദ് മെഡിക്കൽ സിറ്റി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നിയമനടപടികൾ പൂർത്തിയാക്കി നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള പ്രവർത്തനങ്ങൾക്ക് കെ.എം.സി.സി ഭാരവാഹികൾ നേതൃത്വം നൽകിവരുന്നു.Insurance
പിതാവ്: അഷ്‌റഫ്, മാതാവ്: കുഞ്ഞുമോൾ, ഭാര്യ: റിസാന.
Comments (0)