മക്കയിൽ വാഹനാപകടം; രണ്ട് മലയാളി നഴ്സുമാർ ഉൾപ്പെടെ അഞ്ച് പേർക്ക് ദാരുണാന്ത്യം

മക്ക: സൗദി അറേബ്യയിലെ മക്കയ്ക്ക് സമീപം ഉണ്ടായ വാഹനാപകടത്തിൽ രണ്ട് മലയാളി നഴ്സുമാർ ഉൾപ്പെടെ അഞ്ച് പേർ മരിച്ചു. മരിച്ചവരിൽ കോട്ടയം പാലാ സ്വദേശികളായ ജെയ്സിമോൾ മാത്യു (36), കുരുമുള്ളൂർ ആനച്ചേരി അഞ്ചക്കുന്നേൽ ജോബിന ജോണി (26) എന്നിവരാണ്…

മക്ക: സൗദി അറേബ്യയിലെ മക്കയ്ക്ക് സമീപം ഉണ്ടായ വാഹനാപകടത്തിൽ രണ്ട് മലയാളി നഴ്സുമാർ ഉൾപ്പെടെ അഞ്ച് പേർ മരിച്ചു. മരിച്ചവരിൽ കോട്ടയം പാലാ സ്വദേശികളായ ജെയ്സിമോൾ മാത്യു (36), കുരുമുള്ളൂർ ആനച്ചേരി അഞ്ചക്കുന്നേൽ ജോബിന ജോണി (26) എന്നിവരാണ് മലയാളികൾ. തമിഴ്നാട് സ്വദേശികളായ രണ്ട് നഴ്സുമാരും വാഹനം ഓടിച്ചിരുന്ന സൗദി പൗരനുമാണ് മരിച്ച മറ്റുള്ളവർ.

സൗദി സർക്കാരിനു കീഴിലുള്ള ഡിസ്പെൻസറികളിലെ ജീവനക്കാരാണ് അപകടത്തിൽപ്പെട്ട നാല് നഴ്സുമാരും. മക്കയിലെ അൽഗഫയിലായിരുന്നു ഇവർ ജോലി ചെയ്തിരുന്നത്. വെള്ളിയാഴ്ച അവധി ദിവസമായതിനാൽ സാധനങ്ങൾ വാങ്ങാൻ റാനിയ പട്ടണത്തിലേക്ക് പോകുന്നതിനിടെ തായിഫ് - റാനിയ റോഡിൽ വെച്ച് ഇവർ സഞ്ചരിച്ച വാഹനം നിയന്ത്രണം വിട്ട് മറിയുകയായിരുന്നു എന്നാണ് പ്രാഥമിക വിവരം. ചില റിപ്പോർട്ടുകളിൽ മറ്റൊരു വാഹനവുമായി കൂട്ടിയിടിച്ചതായും പറയുന്നു.

സംഭവസ്ഥലത്ത് വെച്ച് തന്നെ അഞ്ച് പേരും മരണപ്പെട്ടു. മൃതദേഹങ്ങൾ റാനിയ ജനറൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. നടപടിക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹങ്ങൾ നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങൾ നടന്നുവരുന്നു.

മക്കയിലെ മലയാളി സമൂഹത്തിൽ വലിയ ദുഃഖമാണ് ഈ അപകടം ഉണ്ടാക്കിയിരിക്കുന്നത്.

Comments (0)