മദ്യപിച്ചെത്തിയ മകന്റെ ആക്രമണത്തിൽ നിന്നും ഭാര്യയെ രക്ഷിക്കാൻ ശ്രമിക്കവെ വീണു; 87-കാരനായ പിതാവ് മരിച്ചു
Violence Attack Case എറണാകുളം: ( ) മദ്യലഹരിയിലെത്തിയ മകന്റെ അക്രമത്തിനിടയിൽ ഭാര്യയെ രക്ഷിക്കാൻ ശ്രമിക്കവെ വീണ് ഗുരുതരമായി പരിക്കേറ്റ വയോധികനായ പിതാവ് മരിച്ചു. മലയാറ്റൂർ സ്വദേശി ദേവസി കുട്ടി (87) ആണ് മരണപ്പെട്ടത്. ഉച്ചയ്ക്ക് മൂന്ന്…
Violence Attack Case
എറണാകുളം: ( ) മദ്യലഹരിയിലെത്തിയ മകന്റെ അക്രമത്തിനിടയിൽ ഭാര്യയെ രക്ഷിക്കാൻ ശ്രമിക്കവെ വീണ് ഗുരുതരമായി പരിക്കേറ്റ വയോധികനായ പിതാവ് മരിച്ചു. മലയാറ്റൂർ സ്വദേശി ദേവസി കുട്ടി (87) ആണ് മരണപ്പെട്ടത്. ഉച്ചയ്ക്ക് മൂന്ന് മണിയോടെയായിരുന്നു ദാരുണമായ സംഭവം നടന്നത്.
മദ്യപിച്ചെത്തിയ മകൻ ഡേവിസ് സ്വന്തം ഭാര്യയെ ക്രൂരമായി മർദിക്കുകയും ആക്രമിക്കുകയുമായിരുന്നു. ഇത് കണ്ട മാതാപിതാക്കൾ ഇടപെടുകയും, മർദനത്തിൽ നിന്നും മരുമകളെ പിടിച്ചുമാറ്റാൻ 87-കാരനായ ദേവസി കുട്ടി ശ്രമിക്കുകയും ചെയ്തു. ഇതിനിടയിലെ അക്രമത്തിലും തള്ളലിലും നിലത്തുവീണ ദേവസി കുട്ടിക്ക് ഗുരുതരമായി പരിക്കേൽക്കുകയായിരുന്നു.
ഉടൻ തന്നെ സമീപത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. നിലവിൽ മൃതദേഹം അങ്കമാലിയിലെ സ്വകാര്യ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. സംഭവത്തിൽ പോലീസ് കേസെടുത്ത് തുടർന്നുള്ള നിയമനടപടികൾ സ്വീകരിച്ചുവരികയാണ്.
English Summary:
An 87-year-old man, Devassy Kutty, died in Malayattoor after falling during a scuffle while trying to save his daughter-in-law from being assaulted by his drunk son, Davis. The incident occurred around 3 PM on Monday. The body has been kept at the mortuary of a private hospital in Angamaly, and police have initiated an investigation.
Violence Attack Case
Comments (0)