ഷട്ടിൽ ബാഡ്മിന്റൺ കളിക്കിടെ ദാരുണാന്ത്യം; കരാട്ടെ പരിശീലകൻ കുഴഞ്ഞുവീണു മരിച്ചു
Coach Death Badminton News കൊച്ചി: ( ഷട്ടിൽ ബാഡ്മിന്റൺ കളിക്കുന്നതിനിടയിൽ ഹൃദയാഘാതത്തെ തുടർന്ന് കരാട്ടെ പരിശീലകൻ കുഴഞ്ഞുവീണ് മരിച്ചു. കാഞ്ഞൂർ കാഞ്ഞിലാൻ വീട്ടിൽ അജയൻ (48) ആണ് മരണപ്പെട്ടത്.ശനിയാഴ്ച അതിരാവിലെ കാഞ്ഞൂരിലെ ഷട്ടിൽ കോർട്ടിൽ…
Coach Death Badminton News
കൊച്ചി: ( ഷട്ടിൽ ബാഡ്മിന്റൺ കളിക്കുന്നതിനിടയിൽ ഹൃദയാഘാതത്തെ തുടർന്ന് കരാട്ടെ പരിശീലകൻ കുഴഞ്ഞുവീണ് മരിച്ചു. കാഞ്ഞൂർ കാഞ്ഞിലാൻ വീട്ടിൽ അജയൻ (48) ആണ് മരണപ്പെട്ടത്.
ശനിയാഴ്ച അതിരാവിലെ കാഞ്ഞൂരിലെ ഷട്ടിൽ കോർട്ടിൽ വച്ചായിരുന്നു സംഭവം. കളി പൂർത്തിയാക്കി വിശ്രമത്തിനായി കസേരയിൽ ഇരിക്കുന്നതിനിടെ അജയന് പെട്ടെന്ന് നെഞ്ചുവേദന അനുഭവപ്പെടുകയായിരുന്നു. തുടർന്ന് കുഴഞ്ഞുവീണ അദ്ദേഹത്തിന് കൂടെയുണ്ടായിരുന്ന സുഹൃത്തുക്കൾ ഉടൻ തന്നെ പ്രഥമശുശ്രൂഷയും സിപിആറും നൽകി.
ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പ്രദേശത്തെ കുട്ടികൾക്ക് ദീർഘകാലമായി കരാട്ടെ പരിശീലനം നൽകിവന്നിരുന്ന വ്യക്തിയാണ് അജയൻ. കൂടാതെ നിരവധി സ്കൂളുകളിലെ വിദ്യാർഥികളുടെയും പരിശീലകനായിരുന്നു. മിനിയാണ് ഭാര്യ. അദ്ദേഹത്തിന്റെ സംസ്കാരം രാവിലെ 11 മണിക്ക് കിടങ്ങൂർ എസ്എൻഡിപി ശ്മശാനത്തിൽ നടന്നു.
English Summary:
A karate coach collapsed and died while playing shuttle badminton in Kochi. The deceased is Ajayan (48) of Kanjilan House, Kanjur. He felt chest pain after finishing the game early Saturday morning at Kanjur shuttle court, collapsed, was given CPR and rushed to hospital but could not be saved. He was a coach for children and students of many schools.
Coach Death Badminton News
Comments (0)