എം ഡി അഴിക്കുള്ളിലേക്ക്...! അനധികൃത മദ്യശേഖര കേസ്; റിപ്പോർട്ടർ ടി.വി എം.ഡി ആന്റോ അഗസ്റ്റിൻ 14 ദിവസത്തേക്ക് റിമാൻഡിൽ
Augustine TV MD Arrest Augustine Liquor കൽപ്പറ്റ: ( ) വയനാട്ടിലെ വസതിയിൽ നിന്ന് അനധികൃത മദ്യശേഖരം കണ്ടെത്തിയ കേസിൽ റിപ്പോർട്ടർ ടി.വി എം.ഡി ആന്റോ അഗസ്റ്റിനെ 14 ദിവസത്തേക്ക് കോടതി റിമാൻഡ് ചെയ്തു. കൽപ്പറ്റ കോടതിയാണ് റിമാൻഡ് ഉത്തരവിട്ടത്.…
Augustine TV MD Arrest Augustine Liquor
കൽപ്പറ്റ: ( ) വയനാട്ടിലെ വസതിയിൽ നിന്ന് അനധികൃത മദ്യശേഖരം കണ്ടെത്തിയ കേസിൽ റിപ്പോർട്ടർ ടി.വി എം.ഡി ആന്റോ അഗസ്റ്റിനെ 14 ദിവസത്തേക്ക് കോടതി റിമാൻഡ് ചെയ്തു. കൽപ്പറ്റ കോടതിയാണ് റിമാൻഡ് ഉത്തരവിട്ടത്. അതേസമയം, പ്രതിഭാഗം സമർപ്പിച്ച ജാമ്യാപേക്ഷയിൽ കോടതി നാളെ വിധി പറയും.
വയനാട് വാഴവറ്റയിലെ വീടിനുള്ളിൽ നടത്തിയ പരിശോധനയിലാണ് വൻ മദ്യശേഖരം എക്സൈസ് സംഘം കണ്ടെടുത്തത്. പിടിച്ചെടുത്ത മദ്യത്തിൽ 12.75 ലിറ്റർ വ്യാജമദ്യമാണെന്നും എക്സൈസ് കോടതിയെ അറിയിച്ചു. എക്സൈസ് അസിസ്റ്റന്റ് കമ്മീഷണർ ബൈജുവിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് ആന്റോയെ കൊച്ചിയിലെ ഓഫീസിലെത്തി അറസ്റ്റ് ചെയ്തത്. തുടർന്ന് രാത്രി ഏഴരയോടെ കൽപ്പറ്റയിലെ കോടതിയിൽ ഹാജരാക്കുകയായിരുന്നു.
English Summary:
Reporter TV MD Anto Augustine has been remanded to 14 days of judicial custody by a court in Kalpetta following his arrest in an illegal liquor case. The Excise Department arrested Anto from his Kochi office after seizing a stock of liquor, including 12.75 liters of illicit liquor, from his residence at Vazhavatta in Wayanad. The court will pronounce its verdict on his bail application tomorrow.
Augustine TV MD Arrest Augustine Liquor
Comments (0)