പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ ഒളിവിലായിരുന്ന പ്രതി പിടിയിൽ
കൽപ്പറ്റ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികാതിക്രമത്തിന് വിധേയമാക്കിയ കേസിൽ ഒളിവിലായിരുന്ന പ്രതി പിടിയിൽ. മലപ്പുറം വേങ്ങാട് മൂർക്കനാട് മമ്മാറൻ വീട്ടിൽ ജലീൽ (35) നെയാണ് ബുധനാഴ്ച പാലക്കാട് ഒലവക്കോട് നിന്ന് വയനാട് സ്പെഷ്യൽ മൊബൈൽ സ്ക്വാഡ്…
കൽപ്പറ്റ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികാതിക്രമത്തിന് വിധേയമാക്കിയ കേസിൽ ഒളിവിലായിരുന്ന പ്രതി പിടിയിൽ. മലപ്പുറം വേങ്ങാട് മൂർക്കനാട് മമ്മാറൻ വീട്ടിൽ ജലീൽ (35) നെയാണ് ബുധനാഴ്ച പാലക്കാട് ഒലവക്കോട് നിന്ന് വയനാട് സ്പെഷ്യൽ മൊബൈൽ സ്ക്വാഡ് പിടികൂടിയത്.
കേസെടുത്ത വിവരം അറിഞ്ഞതിനെ തുടർന്ന് പ്രതി ആന്ധ്രാപ്രദേശ് വഴി ഒഡീഷയിലേക്ക് കടന്നുകളഞ്ഞിരുന്നു. തുടർന്ന് കൊച്ചിയിൽ എത്തിയ പ്രതി തിരികെ പോകുന്നതിനിടെയാണ് പിടിയിലായത്.
ഇയാൾ നിരവധി ലഹരി കേസുകളിൽ പ്രതിയാണെന്ന് പൊലീസ് പറഞ്ഞു. വൈത്തിരി പൊലീസ് സ്റ്റേഷൻ പരിധിയിലെ പ്രായപൂർത്തിയാകാത്ത കുട്ടിയെ പ്രലോഭിപ്പിച്ച് കൊണ്ടുപോയി പടിഞ്ഞാറത്തറയിലെ റിസോർട്ടിലും മൈസൂരുവിലെ ഹോട്ടലിലും വെച്ച് പീഡിപ്പിച്ചെന്ന പരാതിയെ തുടർന്നാണ് വൈത്തിരി പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്. തുടർന്ന് അന്വേഷണം വയനാട് സ്പെഷ്യൽ മൊബൈൽ സ്ക്വാഡിന് കൈമാറുകയായിരുന്നു.
എസ്എംഎസ് ഡിവൈഎസ്പിയുടെ നേതൃത്വത്തിലായിരുന്നു അന്വേഷണം. ലഹരി കേസുകളുമായി ബന്ധപ്പെട്ട് കേരളത്തിലും ആന്ധ്രാപ്രദേശ്, ഒഡീഷ, ബംഗളൂരു, കൊച്ചി തുടങ്ങിയ സ്ഥലങ്ങളിലും പ്രതിക്ക് ബന്ധങ്ങളുള്ളതായി അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്.
85 കിലോഗ്രാം കഞ്ചാവ് കൈവശം വെച്ച് കേരളത്തിലേക്ക് കടത്തുന്നതിനിടെ കർണാടകയിൽ പ്രതിക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുള്ളതായും മൈസൂർ സെഷൻസ് കോടതിയിൽ വിചാരണ നേരിടുന്നതായും അന്വേഷണത്തിൽ വ്യക്തമായിരുന്നു.
സംസ്ഥാനത്ത് മാത്രം അഞ്ച് കേസുകൾ പ്രതിക്കെതിരെ നിലവിലുണ്ട്. ഡിവൈഎസ്പി ഷജു ജോസഫിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘത്തിൽ എസ്ഐ ആന്റണി, എഎസ്ഐമാരായ ബിജു വർഗീസ്, ബിന്ദു, ബൈജു, സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ ഷാലു ഫ്രാൻസിസ്, ജിയോ തോമസ് എന്നിവരും ഉണ്ടായിരുന്നു.
Comments (0)