സ്വകാര്യ ബസ് ഉടമകൾ സമരത്തിലേക്ക്; ഒക്ടോബർ 14 മുതൽ സെക്രട്ടേറിയറ്റ് മാർച്ച്
തിരുവനന്തപുരം: സംസ്ഥാനത്തെ സ്വകാര്യ ബസ് ഉടമകൾ സമരത്തിലേക്ക്. വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കേരള സ്റ്റേറ്റ് പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് ഫെഡറേഷനാണ് സമരം പ്രഖ്യാപിച്ചത്. പ്രിയദർശിനി പദ്ധതി മൂലം പ്രതിസന്ധിയിലായ ബസ് മേഖലയെ സംരക്ഷിക്കുക,…

തിരുവനന്തപുരം: സംസ്ഥാനത്തെ സ്വകാര്യ ബസ് ഉടമകൾ സമരത്തിലേക്ക്. വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കേരള സ്റ്റേറ്റ് പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് ഫെഡറേഷനാണ് സമരം പ്രഖ്യാപിച്ചത്.
പ്രിയദർശിനി പദ്ധതി മൂലം പ്രതിസന്ധിയിലായ ബസ് മേഖലയെ സംരക്ഷിക്കുക, അടിയന്തരമായി സാമ്പത്തിക നഷ്ടപരിഹാരം അനുവദിക്കുക, മിനിമം ബസ് ചാർജ് വർധിപ്പിക്കുക, വിദ്യാർത്ഥികളുടെ കൺസെഷൻ നിരക്കുകൾ പരിഷ്കരിക്കുക എന്നിവയാണ് പ്രധാന ആവശ്യങ്ങൾ.
സമരത്തിന്റെ ആദ്യ ഘട്ടമായി ഒക്ടോബർ 14ന് ബസ് ഉടമകളും കുടുംബാംഗങ്ങളും ചേർന്ന് തിരുവനന്തപുരം സെക്രട്ടേറിയറ്റിലേക്ക് മാർച്ച് നടത്തും. തുടർന്ന് ഒക്ടോബർ അവസാനത്തോടെ സെക്രട്ടേറിയറ്റിന് മുന്നിൽ നിരാഹാര സമരവും സംഘടിപ്പിക്കും.
എന്നിട്ടും സർക്കാരിന്റെ ഭാഗത്തുനിന്ന് അനുകൂല തീരുമാനം ഉണ്ടായില്ലെങ്കിൽ മറ്റ് ബസ് സംഘടനകളുടെ കൂടി പിന്തുണയോടെ നവംബർ ആദ്യവാരം മുതൽ അനിശ്ചിതകാല പണിമുടക്കിലേക്ക് കടക്കുമെന്ന് ഫെഡറേഷൻ ഭാരവാഹികൾ വ്യക്തമാക്കി.
Comments (0)