വൈദ്യുതി പ്രതിസന്ധി രൂക്ഷം; അടിയന്തര യോഗം വിളിച്ച് മന്ത്രി

സംസ്ഥാനത്ത് ചൂട് ശക്തമായതോടെ വൈദ്യുതി ഉപയോഗം കുതിച്ചുയർന്ന സാഹചര്യത്തിൽ പ്രതിസന്ധി വിലയിരുത്താൻ വൈദ്യുതി മന്ത്രി സണ്ണി ജോസഫ് അടിയന്തര യോഗം വിളിച്ചു. ഇന്ന് രാവിലെ 11 മണിക്ക് ചേരുന്ന യോഗത്തിൽ കെഎസ്ഇബി ചെയർമാൻ എം.ജി. രാജമാണിക്യം, ബോർഡ്…

സംസ്ഥാനത്ത് ചൂട് ശക്തമായതോടെ വൈദ്യുതി ഉപയോഗം കുതിച്ചുയർന്ന സാഹചര്യത്തിൽ പ്രതിസന്ധി വിലയിരുത്താൻ വൈദ്യുതി മന്ത്രി സണ്ണി ജോസഫ് അടിയന്തര യോഗം വിളിച്ചു. ഇന്ന് രാവിലെ 11 മണിക്ക് ചേരുന്ന യോഗത്തിൽ കെഎസ്ഇബി ചെയർമാൻ എം.ജി. രാജമാണിക്യം, ബോർഡ് ഡയറക്ടർമാർ തുടങ്ങിയവർ പങ്കെടുക്കും.

പീക്ക് സമയത്ത് 800 മുതൽ 900 മെഗാവാട്ട് വരെ അധിക വൈദ്യുതി ആവശ്യമായി വരുന്നതാണ് പ്രതിസന്ധി രൂക്ഷമാക്കുന്നത്. പല മേഖലകളിലും ദിവസത്തിൽ മൂന്നും നാലും തവണ വൈദ്യുതി മുടങ്ങുന്ന സാഹചര്യമുണ്ട്. രാത്രി വൈകിയും വൈദ്യുതി തടസ്സപ്പെടുന്നത് ജനജീവിതത്തെ ബാധിക്കുന്നുണ്ട്.

രാജ്യത്താകമാനം തുടരുന്ന വൈദ്യുതി പ്രതിസന്ധിയും കേരളത്തെ ബാധിച്ചിട്ടുണ്ട്. കേന്ദ്ര താപവൈദ്യുത നിലയങ്ങളിലെ കൽക്കരി ക്ഷാമമാണ് പ്രധാന കാരണം. രാജ്യത്ത് നിലവിൽ ഏകദേശം 12,000 മെഗാവാട്ടിന്റെ വൈദ്യുതി കുറവുണ്ടെന്നാണ് വിലയിരുത്തൽ.

പുറത്തുനിന്ന് വൈദ്യുതി വാങ്ങാനുള്ള ശ്രമങ്ങൾ നടത്തിയെങ്കിലും ആവശ്യമായ വൈദ്യുതി ലഭ്യമാക്കാൻ കഴിഞ്ഞിട്ടില്ല. രാജസ്ഥാൻ ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ നിന്ന് 200 മെഗാവാട്ട് വൈദ്യുതി വാങ്ങാനുള്ള ധാരണയും ഫലപ്രദമായില്ല.

ഉയർന്ന വിലയ്ക്ക് വൈദ്യുതി വാങ്ങി പ്രതിസന്ധി താൽക്കാലികമായി പരിഹരിക്കുന്നതും ആഭ്യന്തര ഉത്പാദനം വർധിപ്പിക്കുന്നതുമാകും യോഗത്തിലെ പ്രധാന ചർച്ചകൾ. ഹ്രസ്വകാല വൈദ്യുതി വാങ്ങൽ കരാറുകൾക്ക് റെഗുലേറ്ററി കമ്മീഷന്റെ അനുമതി ലഭിക്കാത്ത സാഹചര്യത്തിൽ, അടിയന്തരമായി വൈദ്യുതി വാങ്ങേണ്ടതിന്റെ ആവശ്യകത കമ്മീഷനെ ബോധ്യപ്പെടുത്തുന്നതിനുള്ള നടപടികളും യോഗം പരിഗണിക്കും.

പൂർണ്ണമായ വൈദ്യുതി നിയന്ത്രണം ഒഴിവാക്കുന്നതിനൊപ്പം, വരും ദിവസങ്ങളിലെ വൈദ്യുതി തടസ്സത്തിന്റെ ദൈർഘ്യം പരമാവധി കുറയ്ക്കുന്നതിനുള്ള നടപടികൾക്ക് യോഗം മുൻഗണന നൽകും.

The post വൈദ്യുതി പ്രതിസന്ധി രൂക്ഷം; അടിയന്തര യോഗം വിളിച്ച് മന്ത്രി appeared first on.

Comments (0)