ഡോള്‍ഫില്‍ ചൈനയില്‍ ആഞ്ഞിടിച്ചു, മണിക്കൂറില്‍ 151 കി.മി വേഗതയില്‍

ഡോള്‍ഫില്‍ ചൈനയില്‍ ആഞ്ഞിടിച്ചു, മണിക്കൂറില്‍ 151 കി.മി വേഗതയില്‍ കേരളത്തില്‍ കഴിഞ്ഞ ആഴ്ച കനത്ത മഴ നല്‍കിയ ഡോള്‍ഫിന്‍ ചുഴലിക്കാറ്റ് (ടൈഫൂണ്‍ ) ചൈനയില്‍ കരതൊട്ടു. കിഴക്കന്‍ ചൈനയിലാണ് കനത്ത മഴയും കാറ്റുമായി ഡോള്‍ഫിന്‍ കരതൊട്ടത്.കരതൊടുമ്പോള്‍…

ഡോള്‍ഫില്‍ ചൈനയില്‍ ആഞ്ഞിടിച്ചു, മണിക്കൂറില്‍ 151 കി.മി വേഗതയില്‍ കേരളത്തില്‍ കഴിഞ്ഞ ആഴ്ച കനത്ത മഴ നല്‍കിയ ഡോള്‍ഫിന്‍ ചുഴലിക്കാറ്റ് (ടൈഫൂണ്‍ ) ചൈനയില്‍ കരതൊട്ടു. കിഴക്കന്‍ ചൈനയിലാണ് കനത്ത മഴയും കാറ്റുമായി ഡോള്‍ഫിന്‍ കരതൊട്ടത്.

കരതൊടുമ്പോള്‍ ഡോള്‍ഫിന്‍ മണിക്കൂറില്‍ 151 കി.മി വേഗതയാണുണ്ടായിരുന്നത്. Zhejiang പ്രവിശ്യയിലെ Taizhou യിലാണ് ചുഴലിക്കാറ്റ് കരകയറിയത്.

Severe flooding caused by Tropical Storm Dolphin hits Shanghai, China 🇨🇳 (10.08.2026) pic.twitter.com/lYj8oySEoX — Disaster News (@Top_Disaster) August 10, 2026 സമീപ പ്രദേശമായ ഫുജിയാനിലെ അനിമോമീറ്ററില്‍ (കാറ്റിന്റെ വേഗത അളക്കുന്ന ഉപകരണം) കാറ്റിന്റെ വേഗത മണിക്കൂറില്‍ 151 കി.മി രേഖപ്പെടുത്തി. സെന്‍ജിയാങ് പ്രവിശ്യയില്‍ 20 മുതല്‍ 40 സെ.മി മഴയാണ് ചൈനീസ് കാലാവസ്ഥാ ഏജന്‍സി പ്രവചിക്കുന്നത്.

ചൈനയില്‍ ആകെ 10 ലക്ഷം പേരെയാണ് ചുഴലിക്കാറ്റിനെ തുടര്‍ന്ന് മാറ്റിപാര്‍പ്പിച്ചത്. 3.9 ലക്ഷം പേരെയാണ് Taizhou യില്‍ മാത്രം മാറ്റിപാര്‍പ്പിച്ചത്.

ചൈനയില്‍ ഡോള്‍ഫിന്‍ കരകയറുമ്പോള്‍ അതിന്റെ ഔ്ട്ടര്‍ ബാന്റ് കടന്നു പോയത് വടക്കന്‍ തായ്വാവാന് മുകളിലാണ്. തായ് വാന്റെ തലസ്ഥാനമായ തായ്‌പേയ് അടക്കം ഔട്ടര്‍ ബാന്റ് പരിധിയില്‍ വന്നിരുന്നു.

ചൈനയിലേക്കുള്ള വിമാന സര്‍വിസുകള്‍ റദ്ദാക്കിയിരുന്നു. Sending care from the Xizang autonomous region to people affected by Typhoon Dolphin in East China.

From the plateau to the coast, people across the country stand together through the storm. @GoJiangsu @IntlServicesSH @izhejiang pic.twitter.com/qs1XWoE3Xn — Xizang Today (@Xizang_Today) August 10, 2026 ഫിലിപ്പൈന്‍സില്‍ ടൈഫൂണ്‍ മണ്‍സൂണിനെ ശക്തിപ്പെടുത്തി.

വടക്കന്‍ ലുസോണില്‍ പ്രളയവും മണ്ണിടിച്ചിലും ഉണ്ടായതായി റിപ്പോര്‍ട്ടുണ്ട്. ഇവിടെ അഞ്ചു പേരെ രക്ഷപ്പെടുത്തി.

ഏഴു പേരെ കാണാതായിട്ടുണ്ട്. Baguio യിലെ മൂന്നു വീടുകള്‍ക്കു മുകളില്‍ മണ്ണിടിച്ചിലുണ്ടായി.

English Summary : Typhoon Dolphin Slams Into China with Winds of 151 km/h. Typhoon Dolphin, which caused heavy rainfall in Kerala last week, has made landfall in Taizhou, Zhejiang province, located in eastern China.

The storm struck with ferocious wind speeds reaching 151 km/h, as recorded by an anemometer in the neighboring Fujian province.

Comments (0)