കേരളത്തിന് ഭീഷണിയായി ഡോൾഫിൻ ചുഴലിക്കാറ്റ്, വ്യാഴം മുതൽ മഴ ശക്തമാകാൻ സാധ്യത
6,800 കി.മി അകലെ കേരളത്തിന് ഭീഷണിയായി ഡോൾഫിൻ ചുഴലിക്കാറ്റ്, വ്യാഴം മുതൽ മഴ ശക്തമാകാൻ സാധ്യത കേരളത്തിൽ വീണ്ടും മഴ ശക്തിപ്പെടാൻ സാധ്യത. വ്യാഴാഴ്ച മുതൽ മധ്യ കേരളത്തിലും തെക്കൻ ജില്ലകളിലും വടക്കൻ കേരളത്തിലും മഴ ശക്തിപ്പെട്ടേക്കും.പസഫിക്…
6,800 കി.മി അകലെ കേരളത്തിന് ഭീഷണിയായി ഡോൾഫിൻ ചുഴലിക്കാറ്റ്, വ്യാഴം മുതൽ മഴ ശക്തമാകാൻ സാധ്യത കേരളത്തിൽ വീണ്ടും മഴ ശക്തിപ്പെടാൻ സാധ്യത. വ്യാഴാഴ്ച മുതൽ മധ്യ കേരളത്തിലും തെക്കൻ ജില്ലകളിലും വടക്കൻ കേരളത്തിലും മഴ ശക്തിപ്പെട്ടേക്കും.
പസഫിക് സമുദ്രത്തിലെ ഡോൾഫിൻ (Typhoon Dolphin) ചുഴലിക്കാറ്റിലേക്ക് അറബിക്കടലിൽ നിന്ന് കാലവർഷക്കാറ്റ് കേരളത്തിൻ്റെ മുകളിലൂടെ കടന്നുപോകുന്ന സാഹചര്യം ഉണ്ടാകുമെന്നാണ് Weather നിരീക്ഷിക്കുന്നത്. ഇത് കേരളത്തിൽ തുടർച്ചയായ കനത്ത മഴ നൽകാൻ അനുകൂലമായ അന്തരീക്ഷം സൃഷ്ടിക്കും.
ഓഗസ്റ്റ് 06 വ്യാഴാഴ്ച ഉച്ചയ്ക്കുശേഷം കേരളത്തിൻ്റെ വിവിധ പ്രദേശങ്ങളിൽ മഴ ശക്തിപ്പെട്ടേക്കും. ഈ മഴ രണ്ട് ദിവസം തുടരാനാണ് സാധ്യത.
തുടർന്ന് ചുഴലിക്കാറ്റ് ചൈന തിരം ലക്ഷ്യമാക്കി നീങ്ങും. ഓഗസ്റ്റ് 9 ന് ഈ സിസ്റ്റം കിഴക്കൻ ചൈന കടലിൽ ( East China Sea) എത്തും.
ചൈനയിലെ വെൻഷോക്കും തായ് വാനും ഇടയിൽ മണിക്കൂറുകളോളം കനത്ത മഴയും കാറ്റും നൽകി നിലയുറപ്പിച്ച ശേഷം ഞായറാഴ്ച രാത്രിയോടെ ചൈനയിൽ കരകയറും. പ്രതീക്ഷിച്ച ട്രാക്കിൽ പ്രതീക്ഷിച്ച വേഗതയിൽ ഈ ഡോൾഫിൻ സഞ്ചരിക്കുകയാണ് എങ്കിൽ ഓഗസ്റ്റ് 9 ഓടെ കേരളത്തിലുള്ള സ്വാധീനം നഷ്ടമാവുകയും മഴ കുറയാൻ കാരണമാവുകയും ചെയ്യും.
ഇന്ത്യൻ മഹാസമുദ്രം മുതൽ പസഫിക്ക് വരെ സ്വാധീനം ഇന്ത്യൻ മഹാസമുദ്രത്തിൽ നിന്ന് പസഫിക്ക് സമുദ്രം വരെ നീളുന്ന അവിടുത്തെ അന്തരീക്ഷത്തെയും കാലാവസ്ഥയെയും തകിടം മറക്കുന്ന ഒരു ചുഴലിക്കാറ്റ് ആയി മാറുകയാണ് ഡോൾഫിൻ. സോമാലിയൻ തീരം മുതൽ ദക്ഷിണ ചൈന കടൽ വരെ കാലവർഷക്കാറ്റിനെ ശക്തിപ്പെടുത്താൻ ശേഷിയുള്ളതാണ് ഡോൾഫിൻ.
കേരളത്തിൽ നിന്ന് ഏകദേശം 6800 കിലോമീറ്റർ അകലെയാണ് ഈ സിസ്റ്റം നിലകൊള്ളുന്നതെങ്കിലും, കേരളത്തിലെ ഇപ്പോഴത്തെ സാഹചര്യത്തിൽ ഡോൾഫിൻ നമുക്ക് ശുഭകരമല്ലാത്ത അനുഭവങ്ങൾ സൃഷ്ടിച്ചേക്കാം. കേരളത്തിൽ എവിടെയെല്ലാം മഴ കനക്കും മധ്യകേരളത്തിലെ എറണാകുളം, ഇടുക്കി, കോട്ടയം തെക്കൻ കേരളത്തിലെ പത്തനംതിട്ട, കൊല്ലം ജില്ലകളിലും വടക്കൻ കേരളത്തിലെ കോഴിക്കോട്, മലപ്പുറം, കണ്ണൂര്, കാസർകോട് വയനാട് ജില്ലകളിലും മഴ ശക്തിപ്പെടുത്തും.
വടക്കൻ കേരളത്തിൽ ജാഗ്രത വേണം കണ്ണൂർ, കാസർകോട്, കോഴിക്കോട്, വയനാട് ജില്ലകളുടെ ഉരുൾപൊട്ടൽ സാധ്യതയുള്ള മലയോരമേഖലകളിൽ വ്യാഴാഴ്ച മുതൽ ശനിയാഴ്ച വരെ പ്രത്യേക ജാഗ്രത ആവശ്യമായി വരും. ഉരുൾപൊട്ടൽ ഭീഷണിയുള്ള പ്രദേശങ്ങളിൽ താമസിക്കുന്നവർ ഈ ദിവസങ്ങളിൽ സ്വമേധയാ ബന്ധുവീടുകളിലേക്കോ മറ്റോ മാറി താമസിക്കുന്നതാണ് സുരക്ഷിതം.
. മധ്യ തെക്കൻ ജില്ലകളിൽ ജലനിരപ്പ് ഉയരാൻ സാധ്യത കഴിഞ്ഞ ദിവസങ്ങളിൽ ജലനിരപ്പ് ഉയർന്ന പ്രദേശങ്ങളിൽ വീണ്ടും കനത്ത മഴയെ തുടർന്ന് വെള്ളം ഉയരാൻ സാധ്യതയുണ്ട്.
മഴ ശക്തമാകുമ്പോൾ അധികൃതർ നൽകുന്ന നിർദ്ദേശങ്ങൾക്കനുസരിച്ച് മാറി താമസിക്കുന്നത് ഉൾപ്പെടെ പരിഗണിക്കണം. വ്യാഴം, വെള്ളി ദിവസങ്ങളിൽ പ്രത്യേക ജാഗ്രത ആവശ്യമായിവരും.
English Summary : Typhoon Dolphin 6,800 km Away Poses Threat to Kerala: Heavy Rain Expected from Thursday. According to Weather, Typhoon Dolphin in the Pacific Ocean is drawing monsoon winds from the Arabian Sea across Kerala, creating conditions for continuous heavy rainfall in the state.
Comments (0)