Heavy Rain Leads to Landslide : കനത്ത മഴ; കുതിരാൻ തുരങ്കത്തിന്റെ പടിഞ്ഞാറൻ ഭാഗത്ത് മണ്ണിടിച്ചിൽ

കനത്ത മഴ; കുതിരാൻ തുരങ്കത്തിന്റെ പടിഞ്ഞാറൻ ഭാഗത്ത് മണ്ണിടിച്ചിൽ കനത്ത മഴ തുടരുന്നതിനിടെ മണ്ണുത്തി–വടക്കഞ്ചേരി ദേശീയപാത (NH 544)യിലെ കുതിരാൻ ഇരട്ടക്കുഴൽ തുരങ്കത്തിന്റെ പടിഞ്ഞാറൻ ഭാഗത്ത് ചെറിയ തോതിൽ മണ്ണിടിച്ചിൽ ഉണ്ടായി. തുരങ്കത്തിന്റെ…

കനത്ത മഴ; കുതിരാൻ തുരങ്കത്തിന്റെ പടിഞ്ഞാറൻ ഭാഗത്ത് മണ്ണിടിച്ചിൽ കനത്ത മഴ തുടരുന്നതിനിടെ മണ്ണുത്തി–വടക്കഞ്ചേരി ദേശീയപാത (NH 544)യിലെ കുതിരാൻ ഇരട്ടക്കുഴൽ തുരങ്കത്തിന്റെ പടിഞ്ഞാറൻ ഭാഗത്ത് ചെറിയ തോതിൽ മണ്ണിടിച്ചിൽ ഉണ്ടായി. തുരങ്കത്തിന്റെ പ്രവേശന ഭാഗത്തിന് മുകളിലെ മലഞ്ചെരുവിൽ രണ്ടിടങ്ങളിൽ നിന്നാണ് മണ്ണിടിച്ചിൽ ആരംഭിച്ചത്.

Kerala Weather 07/08/26 : കേരളത്തിൽ അതിതീവ്ര മഴ മുന്നറിയിപ്പ്; നാല് ജില്ലകളിൽ റെഡ് അലർട്ട്, തൃശ്ശൂർ ഉൾപ്പെടെ 7 ജില്ലകളിൽ അവധി കേരളത്തിൽ അതിശക്തമായ മഴ സാധ്യത മുഴുവൻ നിർത്തി എട്ട് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. തൃശ്ശൂർ ഉൾപ്പെടെ 7 ജില്ലകളിലെ വിദ കുതിരാൻ മല തുരന്നാണ് ഇരട്ടക്കുഴൽ തുരങ്കം നിർമ്മിച്ചിരിക്കുന്നത്.

പാറക്കെട്ടിന് മുകളിലുള്ള മണ്ണും മരങ്ങളും ഉൾപ്പെടുന്ന ഭാഗത്താണ് മണ്ണ് ഇടിഞ്ഞത്. പ്രദേശത്ത് മഴ ശക്തമായി തുടരുന്നതിനാൽ കൂടുതൽ മണ്ണിടിച്ചിലിന് സാധ്യതയുണ്ടെന്ന ആശങ്ക ഉയർന്നിട്ടുണ്ട്.

മണ്ണിടിച്ചിൽ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് ദേശീയപാത കൺട്രോൾ റൂമിന്റെ പട്രോളിങ് സംഘം സ്ഥലത്തെത്തി പരിശോധന നടത്തി. ദേശീയപാത അതോറിറ്റി ഉദ്യോഗസ്ഥരും സ്ഥലത്തെത്തി സ്ഥിതിഗതികൾ വിലയിരുത്താനിരിക്കുകയാണ്.

നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നാണ് അധികൃതരുടെ പ്രാഥമിക വിലയിരുത്തൽ. എങ്കിലും സ്ഥിതി സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണ്.

നിർമാണ സമയത്തും സമാന സംഭവം കുതിരാൻ തുരങ്കത്തിന്റെ നിർമാണ ഘട്ടത്തിലും കിഴക്കേ തുരങ്കമുഖത്ത് സമാന രീതിയിൽ മണ്ണിടിച്ചിൽ ഉണ്ടായിരുന്നു. അന്ന് തുരങ്കമുഖം പൂർണമായും മണ്ണിനടിയിലാകുന്ന തരത്തിലായിരുന്നു സംഭവം.

തുടർന്ന് മലഞ്ചെരിവ് തട്ടുകളാക്കി മുറിക്കുകയും ഷോട്ട് കോൺക്രീറ്റിംഗ് (Shotcreting) ഉൾപ്പെടെയുള്ള ബലപ്പെടുത്തൽ നടപടികൾ സ്വീകരിക്കുകയും ചെയ്തിരുന്നു. എന്നാൽ പടിഞ്ഞാറൻ തുരങ്കമുഖത്ത് ഇത്തരം ബലപ്പെടുത്തൽ പ്രവർത്തനങ്ങൾ നടത്തിയിരുന്നില്ലെന്നാണ് വിവരം.

യാത്രക്കാർക്ക് ജാഗ്രത നിർദേശം പാലക്കാട്–തൃശൂർ ജില്ലകളെ ബന്ധിപ്പിക്കുന്ന പ്രധാന ദേശീയപാതയിലെ നിർണായക ഭാഗമായ കുതിരാൻ തുരങ്കത്തിലൂടെ യാത്ര ചെയ്യുന്നവർ മഴ ശക്തമായി തുടരുന്ന സാഹചര്യത്തിൽ അതീവ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദേശിച്ചു. സ്ഥിതിഗതികൾ നിരീക്ഷിച്ച ശേഷമേ തുടർനടപടികൾ സ്വീകരിക്കുകയുള്ളുവെന്നും അധികൃതർ അറിയിച്ചു.

English Summary : Persistent heavy rains have triggered minor landslides at two locations along the hill slope on the western side of the Kuthiran twin-tube tunnel on the Mannuthy–Vadakkencherry stretch of National Highway 544. The slip involved soil and trees from the rock bed, raising concerns of further movement if rainfall persists.

National Highway patrol teams have inspected the site, and NHAI officials are assessing the situation. While authorities state there is no immediate danger, drivers traveling the Thrissur–Palakkad route are urged to exercise extreme caution as monitoring continues.

Comments (0)