ഇരട്ട ചക്രവാതച്ചുഴി സജീവം; കേരളത്തിൽ ശക്തമായ മഴ തുടരും

ഇരട്ട ചക്രവാതച്ചുഴി സജീവം; കേരളത്തിൽ ശക്തമായ മഴ തുടരും തെക്കൻ കർണാടകയ്ക്കും സമീപ പ്രദേശങ്ങൾക്കും മുകളിലായി 5.8 കിലോമീറ്റർ ഉയരത്തിൽ രൂപപ്പെട്ട ചക്രവാതച്ചുഴി (Cyclonic Circulation)യും മധ്യ പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനും സമീപ ആന്ധ്രാപ്രദേശ്…

ഇരട്ട ചക്രവാതച്ചുഴി സജീവം; കേരളത്തിൽ ശക്തമായ മഴ തുടരും

ഇരട്ട ചക്രവാതച്ചുഴി സജീവം; കേരളത്തിൽ ശക്തമായ മഴ തുടരും തെക്കൻ കർണാടകയ്ക്കും സമീപ പ്രദേശങ്ങൾക്കും മുകളിലായി 5.8 കിലോമീറ്റർ ഉയരത്തിൽ രൂപപ്പെട്ട ചക്രവാതച്ചുഴി (Cyclonic Circulation)യും മധ്യ പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനും സമീപ ആന്ധ്രാപ്രദേശ് തീരത്തിനും മുകളിലായി 4.5 കിലോമീറ്റർ ഉയരത്തിലുള്ള മറ്റൊരു ചക്രവാതച്ചുഴി (Cyclonic Circulation)യുമാണ് സംസ്ഥാനത്ത് മഴ ശക്തമാകാൻ കാരണമായ പ്രധാന കാലാവസ്ഥാ സംവിധാനങ്ങൾ. kerala Rain Live Update 04/08/26 : ഇരട്ട ചക്രവാതച്ചുഴി സജീവം; 8 ജില്ലകളിൽ ഇന്ന് റെഡ് അലർട്ട് പ്രഖ്യാപിച്ചു, 4 ജില്ലകളിൽ ഓറഞ്ച് അലർട്ട് കേരളത്തിൽ ഇന്നും അതിശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്.

രാവിലെ 12 ജില്ലകളിൽ അതിശക്തമായ മഴക്കുള്ള ഓറഞ്ച് അലർട്ട് ആണ് കാലാവസ്ഥാ വകുപ്പ് നൽ ഇന്ന് അതിശക്ത മഴയ്ക്ക് സാധ്യത (Very Heavy Rain) ഇന്ന് സംസ്ഥാനത്ത് ഒറ്റപ്പെട്ട സ്ഥലങ്ങളിൽ അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി. തുടർന്ന് ഓഗസ്റ്റ് 5 മുതൽ 8 വരെ ഒറ്റപ്പെട്ട പ്രദേശങ്ങളിൽ ശക്തമായ മഴ (Heavy Rain) തുടരുമെന്നും അറിയിപ്പിൽ പറയുന്നു.

സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നേരിയതോ മിതമായതോ ആയ മഴയും ഈ ദിവസങ്ങളിൽ അനുഭവപ്പെടും. കടലിൽ ശക്തമായ കാറ്റ്; മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രത (Strong Winds) ഓഗസ്റ്റ് 4, 5, 6 തീയതികളിൽ കേരള–ലക്ഷദ്വീപ് തീരങ്ങളിൽ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെയും ചില സമയങ്ങളിൽ 60 കിലോമീറ്റർ വരെയും വേഗത്തിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

ഈ സാഹചര്യത്തിൽ കടലിൽ പോകുന്നവർ അതീവ ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥാ മുന്നറിയിപ്പുകൾ കൃത്യമായി പാലിക്കണമെന്നും നിർദേശമുണ്ട്. ജാഗ്രത തുടരാൻ നിർദേശം (Safety Advisory) മഴ ശക്തമാകാൻ സാധ്യതയുള്ളതിനാൽ മലയോര മേഖലകളിലും ഉരുൾപൊട്ടൽ സാധ്യതയുള്ള പ്രദേശങ്ങളിലുമുള്ളവർ ജാഗ്രത പാലിക്കണം.

നദികൾ, തോടുകൾ, വെള്ളച്ചാട്ടങ്ങൾ എന്നിവിടങ്ങളിലേക്കുള്ള അനാവശ്യ യാത്രകൾ ഒഴിവാക്കുകയും ജില്ലാ ഭരണകൂടത്തിന്റെയും കാലാവസ്ഥ വകുപ്പിന്റെയും മുന്നറിയിപ്പുകൾ പാലിക്കുകയും വേണമെന്ന് അധികൃതർ അഭ്യർഥിച്ചു. English Summary : The India Meteorological Department (IMD) has issued a weather warning predicting heavy to very heavy rainfall across Kerala for the next 5 days.

Isolated places in the state are expected to experience very heavy downpours today, followed by widespread heavy rain from August 5 to August 8.

Comments (0)