High-Wind Warning : കേരളത്തിൽ ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ജാഗ്രത നിർദേശവുമായി കാലാവസ്ഥ വകുപ്പ്

കേരളത്തിൽ ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ജാഗ്രത നിർദേശവുമായി കാലാവസ്ഥ വകുപ്പ് സംസ്ഥാനത്ത് ഇന്നും (ഓഗസ്റ്റ് 7) നാളെയും (ഓഗസ്റ്റ് 8) ഒറ്റപ്പെട്ട സ്ഥലങ്ങളിൽ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റ് വീശാൻ…

കേരളത്തിൽ ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ജാഗ്രത നിർദേശവുമായി കാലാവസ്ഥ വകുപ്പ് സംസ്ഥാനത്ത് ഇന്നും (ഓഗസ്റ്റ് 7) നാളെയും (ഓഗസ്റ്റ് 8) ഒറ്റപ്പെട്ട സ്ഥലങ്ങളിൽ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റ് വീശാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് (IMD) അറിയിച്ചു. കേരളത്തിന് മുകളിലുള്ള സ്ഥിതി നീലയിൽ അടയാളപ്പെടുത്തിയിരിക്കുന്ന ഭാഗം കേരളത്തിനും ശ്രീലങ്കയ്ക്കും സമീപമാണ്.

ഇവിടെ ഒരു ശക്തമായ ജെറ്റ് സ്ട്രീം (Jet Stream) കടന്നുപോകുന്നതായി കാണാം. പർപ്പിൾ നിറം കൂടുതലായതിനാൽ ഈ ഭാഗത്ത് 30–40 മീറ്റർ/സെക്കൻഡ് (108–144 കി.മീ./മണിക്കൂർ) വരെ വേഗതയുള്ള കാറ്റ് ഏകദേശം 12 കിലോമീറ്റർ ഉയരത്തിൽ വീശുകയാണ്.

ഇപ്പോൾ ബംഗാൾ ഉൾക്കടലിൽ ചക്രവാതച്ചുഴിയും ന്യൂനമർദ്ദ സാധ്യതയും ഉള്ള സാഹചര്യത്തിൽ, ഈ ശക്തമായ ജെറ്റ് സ്ട്രീം കേരളത്തിലേക്കുള്ള ഈർപ്പമുള്ള മൺസൂൺ കാറ്റിനെ കൂടുതൽ ശക്തിപ്പെടുത്താൻ സാധ്യതയുണ്ട്. അതുകൊണ്ടുതന്നെയാണ് വടക്കൻ കേരളത്തിൽ അതിതീവ്ര മഴയ്ക്കുള്ള മുന്നറിയിപ്പുകൾ നൽകിയിരിക്കുന്നത്.

അതീവ ജാഗ്രത മഴയ്‌ക്കൊപ്പമുള്ള ശക്തമായ കാറ്റ് മരങ്ങൾ കടപുഴകി വീഴൽ, വൈദ്യുതി ലൈനുകൾ പൊട്ടിവീഴൽ, പരസ്യബോർഡുകളും മറ്റ് നിർമാണങ്ങളും തകർന്നുവീഴൽ തുടങ്ങിയ അപകടങ്ങൾക്ക് ഇടയാക്കാൻ സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പിൽ പറയുന്നു. കേരളത്തിൽ ഏറ്റവും കൂടുതൽ നാശനഷ്ടവും ജീവഹാനിയും ഉണ്ടാക്കുന്ന സംസ്ഥാന സവിശേഷ ദുരന്തങ്ങളിൽ ഒന്നാണ് ശക്തമായ കാറ്റ്.

കാറ്റും മഴയും ശക്തമാകുന്ന സാഹചര്യത്തിൽ മരങ്ങൾ കടപുഴകി വീഴാനും ശാഖകൾ ഒടിഞ്ഞുവീഴാനും സാധ്യതയുള്ളതിനാൽ മരങ്ങളുടെ ചുവട്ടിൽ നിൽക്കുകയോ വാഹനങ്ങൾ പാർക്ക് ചെയ്യുകയോ ചെയ്യരുത്. Bay of Bengal Low-Pressure Alert: ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദ സാധ്യത; കേരളത്തിൽ അതിതീവ്ര മഴയ്ക്കും ശക്തമായ കാറ്റിനും മുന്നറിയിപ്പ് ഗംഗാതീര പശ്ചിമ ബംഗാളിനും ബംഗ്ലാദേശിനും മുകളിലായി ചക്രവാതച്ചുഴി (Cyclonic Circulation) നിലനിൽക്കുന്നതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് (IMD) അറിയിച്ചു വീട്ടുവളപ്പിലെ അപകടസാധ്യതയുള്ള മരച്ചില്ലകൾ വെട്ടിയൊതുക്കണം.

പൊതുസ്ഥലങ്ങളിൽ അപകടാവസ്ഥയിലുള്ള മരങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ ബന്ധപ്പെട്ട തദ്ദേശസ്ഥാപനങ്ങളെ ഉടൻ അറിയിക്കണമെന്നും നിർദേശമുണ്ട്. വീടുകളും പരിസരവും സുരക്ഷിതമാക്കണം (Home Safety) ഉറപ്പില്ലാത്ത പരസ്യബോർഡുകൾ, ഇലക്ട്രിക് പോസ്റ്റുകൾ, കൊടിമരങ്ങൾ, ചുമരിൽ ചാരിവെച്ച കോണികൾ തുടങ്ങിയ കാറ്റിൽ വീഴാൻ സാധ്യതയുള്ള വസ്തുക്കൾ മുൻകൂട്ടി സുരക്ഷിതമായി ഉറപ്പിക്കുകയോ മാറ്റിവെക്കുകയോ വേണം.

കാറ്റും മഴയും ഉള്ള സമയത്ത് ഇവയുടെ സമീപത്ത് നിൽക്കുന്നതും വാഹനങ്ങൾ പാർക്ക് ചെയ്യുന്നതും ഒഴിവാക്കണം. കാറ്റ് ആരംഭിക്കുമ്പോൾ തന്നെ വീടുകളുടെ ജനലുകളും വാതിലുകളും അടച്ചിടണം.

ജനലുകൾക്കും വാതിലുകൾക്കും സമീപത്ത് നിൽക്കുന്നതും വീടുകളുടെ ടെറസിൽ കയറിനിൽക്കുന്നതും ഒഴിവാക്കണമെന്നും അധികൃതർ നിർദേശിച്ചു. ഓലമേഞ്ഞതോ ഷീറ്റ് പാകിയതോ ഉറപ്പില്ലാത്തതോ ആയ വീടുകളിൽ താമസിക്കുന്നവർ അധികൃതരുടെ നിർദേശമുണ്ടാകുന്ന ഘട്ടത്തിൽ സുരക്ഷിതമായ കെട്ടിടങ്ങളിലേക്കോ ദുരിതാശ്വാസ ക്യാമ്പുകളിലേക്കോ മാറണം.

ഇത്തരക്കാരെ ആവശ്യമായ സമയത്ത് മാറ്റിപ്പാർപ്പിക്കുന്നതിന് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും റവന്യൂ വകുപ്പും ജനപ്രതിനിധികളും മുൻകൈ എടുക്കണമെന്നും നിർദേശിച്ചിട്ടുണ്ട്. വൈദ്യുതി അപകടങ്ങളിൽ ജാഗ്രത (Electrical Safety) കാറ്റും മഴയും ശക്തമാകുമ്പോൾ വൈദ്യുതി ലൈനുകളും പോസ്റ്റുകളും പൊട്ടിവീഴാനുള്ള സാധ്യത കൂടുതലാണ്.

ഇത്തരം അപകടങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ തന്നെ കെ.എസ്.ഇ.ബി (KSEB) യുടെ 1912 കൺട്രോൾ റൂമിലോ ജില്ലാ ദുരന്തനിവാരണ അതോറിറ്റിയുടെ 1077 നമ്പറിലോ വിവരം അറിയിക്കണം. വൈദ്യുതി തകരാറുകൾ പരിഹരിക്കാൻ പൊതുജനങ്ങൾ സ്വമേധയാ ശ്രമിക്കരുത്.

കാറ്റ് ശമിച്ചതിന് ശേഷമേ അറ്റകുറ്റപ്പണികൾ നടത്താവൂ. കെ.എസ്.ഇ.ബി ജീവനക്കാരുമായി പൊതുജനങ്ങൾ സഹകരിക്കണമെന്നും നിർദേശമുണ്ട്.

അതിരാവിലെ പുറത്തിറങ്ങുന്നവർക്ക് പ്രത്യേക ജാഗ്രത (Public Advisory) പത്ര-പാൽ വിതരണക്കാർ, വിദ്യാർഥികൾ, ജോലിക്ക് പോകുന്നവർ തുടങ്ങി അതിരാവിലെ പുറത്തിറങ്ങുന്നവർ വഴികളിലെ വെള്ളക്കെട്ടുകളിൽ വൈദ്യുതി ലൈൻ പൊട്ടിവീണിട്ടില്ലെന്ന് ഉറപ്പാക്കിയ ശേഷമേ മുന്നോട്ട് പോകാവൂ. കൃഷിയിടങ്ങളിലേക്കിറങ്ങുന്നവരും വൈദ്യുതി ലൈനുകൾ സുരക്ഷിതമാണെന്ന് ഉറപ്പാക്കണം.

അതേസമയം നിർമാണ ജോലികളിൽ ഏർപ്പെട്ടിരിക്കുന്നവർ കാറ്റും മഴയും ശക്തമാകുന്ന ഘട്ടത്തിൽ ജോലി താൽക്കാലികമായി നിർത്തിവെച്ച് സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറണമെന്നും നിർദേശിച്ചിട്ടുണ്ട്. English Summary : The India Meteorological Department (IMD) has issued a warning for Kerala regarding strong winds with speeds reaching 40–50 km/h on August 7 and 8.

Accompanying rain and severe squalls pose high risks of uprooted trees, snapped power lines, and structural damage. To prevent accidents, authorities urge the public to avoid standing near trees, secure loose billboards or roofing, and stay off terraces during high winds

Comments (0)