ഉത്തരാഖണ്ഡിൽ കനത്ത മഴ: ചാർധാം യാത്ര രണ്ട് ദിവസത്തേക്ക് നിർത്തിവച്ചു
ഉത്തരാഖണ്ഡിൽ കനത്ത മഴ: ചാർധാം യാത്ര രണ്ട് ദിവസത്തേക്ക് നിർത്തിവച്ചു ഉത്തരാഖണ്ഡിൽ കനത്ത മഴയിൽ മണ്ണിടിച്ചിൽ മുന്നറിയിപ്പ് നൽകിയതിനെ തുടർന്ന് ചാർധാം യാത്ര രണ്ട് ദിവസത്തേക്ക് നിർത്തിവച്ചു. സംസ്ഥാനത്ത് 9 ജില്ലകളിൽ ഓറഞ്ച് അലർട്ട്…
ഉത്തരാഖണ്ഡിൽ കനത്ത മഴ: ചാർധാം യാത്ര രണ്ട് ദിവസത്തേക്ക് നിർത്തിവച്ചു ഉത്തരാഖണ്ഡിൽ കനത്ത മഴയിൽ മണ്ണിടിച്ചിൽ മുന്നറിയിപ്പ് നൽകിയതിനെ തുടർന്ന് ചാർധാം യാത്ര രണ്ട് ദിവസത്തേക്ക് നിർത്തിവച്ചു. സംസ്ഥാനത്ത് 9 ജില്ലകളിൽ ഓറഞ്ച് അലർട്ട് നൽകിയിരിക്കുകയാണ് കാലാവസ്ഥ വകുപ്പ്.
ഈ സാഹചര്യത്തിലാണ് ഈ യാത്രയ്ക്ക് നിരോധനം. സംസ്ഥാനത്തെ പല ജില്ലകളിലും കനത്തതോ അതിശക്തമായതോ ആയ മഴയ്ക്കും പെട്ടെന്നുള്ള വെള്ളപ്പൊക്കത്തിനും (flash floods) സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് (IMD) മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
VIDEO Dehradun, Uttarakhand: Heavy rains continue to batter the city, schools shut. Traffic halted after Tons River bridge road caves-in.
(Full video available on PTI Videos - ) pic.twitter.com/S79lGkuZtI — Press Trust of India (@PTI_News) July 28, 2026 കനത്ത മഴയിൽ സംസ്ഥാനത്തുടനീളം റോഡുകൾക്ക് കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. കൂടാതെ, ചാർധാം യാത്രാ പാതയിലെ പലയിടങ്ങളിലും ഉരുൾപൊട്ടൽ കാരണം ഗതാഗതം തടസ്സപ്പെട്ടു.
ഈ സാഹചര്യത്തിലാണ് ഗർവാൾ കമ്മീഷണർ ആനന്ദ് സ്വരൂപ് ചൊവ്വ, ബുധൻ ദിവസങ്ങളിൽ ചാർധാം യാത്ര നിർത്തിവയ്ക്കാൻ ഉത്തരവിട്ടത്. കാലാവസ്ഥ മെച്ചപ്പെട്ട ശേഷം തീർത്ഥാടനം പുനരാരംഭിക്കുന്നത് സംബന്ധിച്ച് തീരുമാനമെടുക്കുമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.
മഴ ശക്തമായി തുടരുന്ന സാഹചര്യത്തിൽ ജാഗ്രത പാലിക്കാനും അപകടസാധ്യതയുള്ള പ്രദേശങ്ങളിൽ നിരീക്ഷണം ശക്തമാക്കാനും ഉത്തരാഖണ്ഡ് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി എല്ലാ ജില്ലാ ഭരണകൂടങ്ങൾക്കും നിർദേശം നൽകി. यमुनोत्री हाईवे पर पहाड़ी से लगातार पत्थर गिरने और पैदल मार्ग के करीब 30 मीटर तक धंसने के बाद सुरक्षा के लिहाज से चारधाम यात्रा दो दिनों के लिए स्थगित।
pic.twitter.com/gEgImm10sK — NBT Hindi News (@NavbharatTimes) July 29, 2026 ഇന്ന് ഉത്തർകാശി, ഡെറാഡൂൺ, തെഹ്രി, രുദ്രപ്രയാഗ്, ചമോലി, ബാഗേശ്വർ, നൈനിറ്റാൾ എന്നിവിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. തീർത്ഥാടകർ ജാഗ്രത പാലിക്കണമെന്ന് Weather ലെ നിരീക്ഷകർ പറയുന്നു.
മലവെള്ളപ്പാച്ചിനും റോഡിലേക്ക് മണ്ണിടിച്ചി സാധ്യതയുള്ളതിനാൽ ആണിത്. English Summary : Heavy Rain Hits Uttarakhand: Char Dham Yatra Suspended for Two Days.
The Char Dham Yatra has been suspended for two days in Uttarakhand due to heavy rainfall and landslide warnings. The India Meteorological Department (IMD) has issued an orange alert across nine districts, warning of intense downpours and potential flash floods.
Comments (0)