നേപ്പാളിൽ മിന്നൽപ്രളയം: മരണസംഖ്യ 170 ആയി; 105 ഇന്ത്യക്കാരെ കാണാതായെന്ന് വിദേശകാര്യ മന്ത്രാലയം
കാഠ്മണ്ഡു: നേപ്പാളിൽ ഭോട്ടെകോശി നദി കരകവിഞ്ഞൊഴുകിയതിനെ തുടർന്നുണ്ടായ രൂക്ഷമായ മിന്നൽപ്രളയത്തിൽ മരണസംഖ്യ 170 ആയി ഉയർന്നു. ദുരന്തത്തിൽ 105 ഇന്ത്യൻ പൗരന്മാരെ കാണാതായിട്ടുണ്ടെന്ന് വിദേശകാര്യ മന്ത്രാലയം ഔദ്യോഗികമായി സ്ഥിരീകരിച്ചു.കാണാതായവരിൽ…
കാഠ്മണ്ഡു: നേപ്പാളിൽ ഭോട്ടെകോശി നദി കരകവിഞ്ഞൊഴുകിയതിനെ തുടർന്നുണ്ടായ രൂക്ഷമായ മിന്നൽപ്രളയത്തിൽ മരണസംഖ്യ 170 ആയി ഉയർന്നു. ദുരന്തത്തിൽ 105 ഇന്ത്യൻ പൗരന്മാരെ കാണാതായിട്ടുണ്ടെന്ന് വിദേശകാര്യ മന്ത്രാലയം ഔദ്യോഗികമായി സ്ഥിരീകരിച്ചു.കാണാതായവരിൽ 37 പേർ തമിഴ്‌നാട്ടിൽ നിന്നുള്ളവരാണ്. ഇഷ ഫൗണ്ടേഷൻ വഴി യാത്ര തിരിച്ച് പ്രളയത്തിൽപ്പെട്ട 77 പേരെക്കുറിച്ചും നിലവിൽ വിവരമൊന്നുമില്ല.800 ലധികം പേർക്കായി തിരച്ചിൽഅപകടത്തിൽ ഇതുവരെ എണ്ണൂറിലധികം പേരെ കാണാതായിട്ടുണ്ടെന്ന് നേപ്പാളിലെ പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഇതിൽ 466 പേർ വിവിധ രാജ്യങ്ങളിൽ നിന്നുള്ള വിനോദസഞ്ചാരികളാണെന്ന് നേപ്പാൾ സർക്കാർ വ്യക്തമാക്കി.നേപ്പാൾ സൈന്യത്തിന്റെ നേതൃത്വത്തിൽ ദുരന്തബാധിത മേഖലകളിൽ യുദ്ധകാലാടിസ്ഥാനത്തിലാണ് അടിയന്തര രക്ഷാപ്രവർത്തനം നടക്കുന്നത്. പ്രളയത്തിന്റെ ആഘാതത്തിൽ 19 പാലങ്ങളും 40 കിലോമീറ്ററോളം റോഡുകളും നിരവധി കെട്ടിടങ്ങളും പൂർണ്ണമായി തകർന്നു.ഇന്ത്യൻ സംസ്ഥാനങ്ങളിൽ ജാഗ്രതാ നിർദ്ദേശംനേപ്പാളിലെ പ്രളയ സാഹചര്യത്തിന്റെ പശ്ചാത്തലത്തിൽ മുൻകരുതൽ നടപടിയെന്ന നിലയിൽ ഇന്ത്യയിലെ ഉത്തർപ്രദേശ്, ബീഹാർ സംസ്ഥാനങ്ങളിലെ നദീതീരങ്ങളിൽ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. ഭൂട്ടാൻ, നേപ്പാൾ അതിർത്തി മേഖലകളിലൂടെ ഒഴുകുന്ന നദികളിൽ ജലനിരപ്പ് ഉയരാൻ സാധ്യതയുള്ളതിനാലാണിത്
Comments (0)