തണല്‍ ചായ ഒക്ടോബര്‍ 2-ന് കൊയിലാണ്ടിയില്‍; വിഭവസമാഹരണം സാന്ത്വന പരിചരണ കേന്ദ്രത്തിനായി

കൊയിലാണ്ടി: സാന്ത്വന പരിചരണ-ജീവകാരുണ്യ രംഗങ്ങളില്‍ മാതൃകാപരമായ സേവനം നടത്തുന്ന ജനകീയ കൂട്ടായ്മയായ ‘തണല്‍’ കൊയിലാണ്ടി ചാപ്റ്ററിന്റെ ആഭിമുഖ്യത്തില്‍ ‘തണല്‍ ചായ’ സ്‌നേഹക്കൂട്ടായ്മ സംഘടിപ്പിക്കുന്നു. 2026 ഒക്ടോബര്‍ 2 വെള്ളിയാഴ്ച ഉച്ചയ്ക്ക്…

കൊയിലാണ്ടി: സാന്ത്വന പരിചരണ-ജീവകാരുണ്യ രംഗങ്ങളില്‍ മാതൃകാപരമായ സേവനം നടത്തുന്ന ജനകീയ കൂട്ടായ്മയായ ‘തണല്‍’ കൊയിലാണ്ടി ചാപ്റ്ററിന്റെ ആഭിമുഖ്യത്തില്‍ ‘തണല്‍ ചായ’ സ്‌നേഹക്കൂട്ടായ്മ സംഘടിപ്പിക്കുന്നു. 2026 ഒക്ടോബര്‍ 2 വെള്ളിയാഴ്ച ഉച്ചയ്ക്ക് 2:00 മണി മുതല്‍ രാത്രി 10:00 മണി വരെ കൊയിലാണ്ടി ബദരിയ്യ കോളേജിന് സമീപമുള്ള മൊയ്തീന്‍ പള്ളി ഗ്രൗണ്ടിലാണ് പരിപാടി നടക്കുന്നത്.

കൊയിലാണ്ടിയിലെ സംഗമത്തിന് പുറമെ, വരും ദിനങ്ങളില്‍ കൊല്ലം, കുറുവങ്ങാട്, പെരുവട്ടൂര്‍, കാവുംവട്ടം എന്നീ മേഖലകളിലും ‘തണല്‍ ചായ’ സംഗമങ്ങള്‍ സംഘടിപ്പിക്കും.
‘തണല്‍ ലൈഫ് പ്രോജക്റ്റി’ന്റെ ഭാഗമായി നിര്‍മ്മാണത്തിലിരിക്കുന്ന സമ്പൂര്‍ണ്ണ സാന്ത്വന പരിചരണ കേന്ദ്രത്തിന്റെ പൂര്‍ത്തീകരണത്തിനും തുടര്‍ പ്രവര്‍ത്തനങ്ങള്‍ക്കുമുള്ള വിഭവസമാഹരണാര്‍ത്ഥമാണ് ‘തണല്‍ ചായ’ സംഘടിപ്പിക്കുന്നത്. നിര്‍ധനരായ വൃക്കരോഗികള്‍ക്ക് സൗജന്യ നിരക്കിലുള്ള ഡയാലിസിസ് സേവനം നല്‍കുന്ന തണല്‍ ഡയാലിസിസ് സെന്റര്‍, പക്ഷാഘാതവും അപകടങ്ങളും മൂലം തളര്‍ന്നുപോയവരെ സാധാരണ ജീവിതത്തിലേക്ക് കൈപിടിയുയര്‍ത്തുന്ന ഫിസിയോതെറാപ്പി സെന്റര്‍, സൗജന്യ പരിശോധനകള്‍ നടത്തുന്ന കിഡ്‌നി കെയര്‍ ക്ലിനിക്ക്, വിലക്കുറവില്‍ മരുന്നുകള്‍ ലഭ്യമാക്കുന്ന തണല്‍ ഫാര്‍മസി തുടങ്ങിയ നിരവധി ജീവകാരുണ്യ പദ്ധതികള്‍ നിലവില്‍ തണലിന്റെ കീഴില്‍ കൊയിലാണ്ടിയില്‍ വിജയകരമായി നടന്നു വരുന്നുണ്ട്.

ഒരു ചായ കുടിച്ചുകൊണ്ട് വലിയൊരു ജീവകാരുണ്യ ദൗത്യത്തില്‍ പങ്കാളിയാകാന്‍ ഏവര്‍ക്കും ഇതിലൂടെ അവസരമൊരുങ്ങുകയാണ്. ഈ മഹത്തായ ഉദ്യമത്തിലേക്ക് മുഴുവന്‍ പൊതുജനങ്ങളും കുടുംബസമേതം പങ്കെടുത്തു പരിപാടികള്‍ വന്‍വിജയമാക്കണമെന്ന് സംഘാടകര്‍ വാര്‍ത്താ സമ്മേളനത്തില്‍ അഭ്യര്‍ത്ഥിച്ചു. വാര്‍ത്താ സമ്മേളനത്തില്‍ സിദ്ദീക്ക് കൂട്ടുമ്മുഖം, അഹമ്മദ് ടോപ്‌ഫോം, എ. അസീസ്, ബി. വി അബ്ദുറഹ്‌മാന്‍ എന്നിവര്‍ സംബന്ധിച്ചു.

The post തണല്‍ ചായ ഒക്ടോബര്‍ 2-ന് കൊയിലാണ്ടിയില്‍; വിഭവസമാഹരണം സാന്ത്വന പരിചരണ കേന്ദ്രത്തിനായി appeared first on.

Comments (0)