ഇൻക്ലൂസീവ് സ്പോർട്സ് 2026: 1600 ഓളം ഭിന്നശേഷിക്കാർ മാറ്റുരയ്ക്കും

പേരാമ്പ്ര: പൊതുവിദ്യാഭ്യാസ മേഖലയിലെ ഭിന്നശേഷിക്കാരായ കുട്ടികളുടെ കായിക വികസനം ലക്ഷ്യമിട്ട് സമഗ്ര ശിക്ഷ കോഴിക്കോട് സംഘടിപ്പിക്കുന്ന 'സ്‌കൂള്‍ ഒളിമ്പിക്‌സ് - ഇന്‍ക്ലൂസീവ് സ്‌പോര്‍ട്‌സ് 2026 ഒക്ടോബര്‍ 25 മുതല്‍ കോഴിക്കോട് ജില്ലയില്‍ നടക്കും.…


പേരാമ്പ്ര: പൊതുവിദ്യാഭ്യാസ മേഖലയിലെ ഭിന്നശേഷിക്കാരായ കുട്ടികളുടെ കായിക വികസനം ലക്ഷ്യമിട്ട് സമഗ്ര ശിക്ഷ കോഴിക്കോട് സംഘടിപ്പിക്കുന്ന 'സ്‌കൂള്‍ ഒളിമ്പിക്‌സ് - ഇന്‍ക്ലൂസീവ് സ്‌പോര്‍ട്‌സ് 2026 ഒക്ടോബര്‍ 25 മുതല്‍ കോഴിക്കോട് ജില്ലയില്‍ നടക്കും.

ജില്ലയിലെ 14 വിദ്യാഭ്യാസ ഉപജില്ലകളില്‍ നിന്നായി ഏകദേശം 1600 ഓളം ഭിന്നശേഷിക്കാരായ വിദ്യാര്‍ത്ഥികള്‍ വിവിധ കായിക ഇനങ്ങളില്‍ മത്സരിക്കും. ഭിന്നശേഷിക്കാരായ കുട്ടികളുടെ ശാരീരികക്ഷമതയും ആത്മവിശ്വാസവും സാമൂഹിക പങ്കാളിത്തവും വര്‍ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇന്‍ക്ലൂസീവ് സ്‌പോര്‍ട്‌സ് സംഘടിപ്പിക്കുന്നത്. 

2024-25 അധ്യയന വര്‍ഷം മുതല്‍ നടപ്പിലാക്കിയ സ്‌കൂള്‍ ഒളിമ്പിക്‌സ് പദ്ധതിയുടെ ഭാഗമായാണ് ഭിന്നശേഷിക്കാര്‍ക്കായുള്ള ഈ പ്രത്യേക കായികമേള സംഘടിപ്പിക്കുന്നത്. വിവിധ മത്സരങ്ങളിലൂടെ കുട്ടികളുടെ കഴിവുകള്‍ പ്രോത്സാഹിപ്പിക്കുകയും എല്ലാവര്‍ക്കും തുല്യ അവസരങ്ങള്‍ ഉറപ്പാക്കുകയും ചെയ്യുകയാണ് പരിപാടിയുടെ പ്രധാന ലക്ഷ്യം. 

ഇതിന്റെ ഭാഗമായി മേപ്പയൂര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ വെച്ച് ഒക്ടോബര്‍ 15, 17 തീയതികളില്‍ ജില്ലാ സെലക്ഷന്‍ നടക്കും. ഇതില്‍ പങ്കെടുക്കുന്ന പേരാമ്പ്ര ബിആര്‍സിയിലെ മുപ്പത് കുട്ടികള്‍ക്കുള്ള ജേഴ്‌സി വിതരണം ഗവ. എല്‍പി സ്‌കൂളില്‍ എസ്എസ്‌കെ ഡിപിസി ഡോ. നിസാര്‍ ചേലേരി നിര്‍വഹിച്ചു.

ചടങ്ങില്‍ ഡിപിഒ ഷമീം മഹമ്മദ്, ബിആര്‍സി ബിപിസി നസീര്‍ ആനേരി, സ്‌കൂള്‍ പ്രധാന അധ്യാപകന്‍ സതീഷന്‍ എന്നിവര്‍ പങ്കെടുത്തു. 

Comments (0)