പേരാമ്പ്ര ഉപജില്ല സ്കൂള്‍ കലോത്സവത്തിന് നാളെ കൊടിയിറങ്ങും
Ceremony Thahliya HSS പേരാമ്പ്ര: പേരാമ്പ്ര ഉപജില്ലാ സ്കൂള്‍ കലോത്സവം 2026 ന്റെ സമാപന സമ്മേളനം നാളെ വൈകുന്നേരം 5.30 ന് നടക്കും. നാല് ദിവസങ്ങളിലായി 11 വേദികളിലായി നടന്ന കലോത്സവത്തിന്റെ ഔദ്യോഗിക സമാപനമാണ് നാളെ നടക്കുന്നത്. കലയുടെ…
Ceremony Thahliya HSS
പേരാമ്പ്ര: പേരാമ്പ്ര ഉപജില്ലാ സ്കൂള്‍ കലോത്സവം 2026 ന്റെ സമാപന സമ്മേളനം നാളെ വൈകുന്നേരം 5.30 ന് നടക്കും. നാല് ദിവസങ്ങളിലായി 11 വേദികളിലായി നടന്ന കലോത്സവത്തിന്റെ ഔദ്യോഗിക സമാപനമാണ് നാളെ നടക്കുന്നത്.
കലയുടെ വര്ണ്ണകാഴ്ചകളാല് സമ്പന്നമായ നാല് ദിനങ്ങളാണ് പേരാമ്പ്രയില്‍ സമാപനമാകുന്നത്. എല്‍.പി, യു.പി, എച്ച്.എസ്, എച്ച്.എസ്.എസ് വിഭാഗങ്ങളിലായി ആയ്യായിരത്തോളം പ്രതിഭകള്‍ കലോത്സവത്തില്‍ മാറ്റുരക്കുന്നു.
സൗഹൃദത്തിന്റെയും മാനവികതയുടെയും അരങ്ങായി മാറിയ കലോത്സവ വേദികളില്‍ വിദ്യാര്‍ത്ഥികളുടെ സര്‍ഗ്ഗാത്മക കഴിവുകള്‍ തിളങ്ങി നിന്നു. സംഗീതം, നൃത്തം, നാടകം, ചിത്രരചന, സാഹിത്യം തുടങ്ങി വിവിധ ഇനങ്ങളില്‍ വിദ്യാര്‍ത്ഥികള്‍ തങ്ങളുടെ കഴിവുകള്‍ പ്രകടിപ്പിക്കുകയാണ്.
ഓരോ മത്സരത്തിലും മികച്ച പ്രകടനമാണ് കുട്ടികള്‍ കാഴ്ചവെച്ചത്. അധ്യാപകരുടെയും രക്ഷിതാക്കളുടെയും നാട്ടുകാരുടെയും സജീവ പങ്കാളിത്തം കലോത്സവത്തെ കൂടുതല്‍ മനോഹരമാക്കിയിരിക്കുന്നു.
സമാപന സമ്മേളനത്തിന്റെ ഉദ്ഘാടനം കോഴിക്കോട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മില്ലി മോഹന്നിര്വ്വഹിക്കും. പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മിനി വട്ടക്കണ്ടി അധ്യക്ഷത വഹിക്കും. വിജയികള്‍ക്കുള്ള ഉപഹാര സമര്‍പ്പണം താമരശ്ശേരി ഡിഇഒ ബി.കെ.എ.എസ് അരുണ്‍ നിര്‍വ്വഹിക്കും.
പേരാമ്പ്ര എ.ഇ.ഒ യൂസഫ് നടുവണ്ണൂര്‍, വിവിധ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്മാരായ നസീമ വള്ളില്‍, സിനി ജിനോ, ഷൈജ മുരളി, സുജാത, കോഴിക്കോട് ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് മുനീര്‍ എരവത്ത്, പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് വഹീദ പാറേമ്മല്‍, പേരാമ്പ്ര ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഇബ്രാഹിം എടത്തുംകര, എംപി.ടി.എ വൈസ് പ്രസിഡന്റ് കെ.കെ നിഷ, പിടിഎ വൈസ് പ്രസിഡന്റ് ടി.പി റഷീദ്, മാനേജ്മെന്റ് കമ്മിറ്റി സെക്രട്ടറി സുധാകരന് വരദ, മാനേജ്മെന്റ് കമ്മിറ്റി ട്രഷറര്‍ ഗംഗാധരന് കോവുമ്മല്‍, കൂടാതെ അധ്യാപക സംഘടന പ്രതിനിധികള്‍ തുടങ്ങിയവര്‍ സംസാരിക്കും.
റിസപ്ഷന് കമ്മിറ്റി കണ്‍വീനര്‍ ജിജോയ് ആവള സ്വാഗതം പറയുന്ന ചടങ്ങില്‍ പ്രോഗ്രാം കമ്മിറ്റി കണ്‍വീനര്‍ കെ.പി നാരായണന് നന്ദിയും പറയും.
Ceremony Thahliya HSS
Comments (0)