നൊച്ചാട് 219, 220 ബൂത്തുകളില്‍ കോണ്‍ഗ്രസ് കുടുംബസംഗമം സംഘടിപ്പിച്ചു
Congress Meet News Congress പേരാമ്പ്ര: ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് നൊച്ചാട് മണ്ഡലം 219, 220 ബൂത്ത് കമ്മിറ്റികളുടെ സംയുക്ത ആഭിമുഖ്യത്തില്‍ വാളൂര്‍ ജി.യു.പി സ്‌കൂളില്‍ വെച്ച് കുടുംബസംഗമം സംഘടിപ്പിച്ചു. കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെയും അവരുടെ…
Congress Meet News Congress
പേരാമ്പ്ര: ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് നൊച്ചാട് മണ്ഡലം 219, 220 ബൂത്ത് കമ്മിറ്റികളുടെ സംയുക്ത ആഭിമുഖ്യത്തില്‍ വാളൂര്‍ ജി.യു.പി സ്‌കൂളില്‍ വെച്ച് കുടുംബസംഗമം സംഘടിപ്പിച്ചു. കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെയും അവരുടെ കുടുംബാംഗങ്ങളുടെയും സജീവ പങ്കാളിത്തത്തോടെയാണ് പരിപാടി നടന്നത്.
മണ്ഡലം പ്രസിഡന്റ് വി.വി. ദിനേശന്‍ സംഗമം ഉദ്ഘാടനം ചെയ്തു. പാര്‍ട്ടി പ്രവര്‍ത്തകര്‍ തമ്മിലുള്ള സൗഹൃദം ദൃഢമാക്കാനും വരാനിരിക്കുന്ന പ്രവര്‍ത്തനങ്ങളില്‍ കുടുംബങ്ങളുടെ പങ്കാളിത്തം ഉറപ്പുവരുത്താനും ഇത്തരം കൂട്ടായ്മകള്‍ അനിവാര്യമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ബൂത്ത് പ്രസിഡന്റ് എം.കെ. ഫൈസല്‍ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു.
ചക്കിട്ടപാറ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ജിതേഷ് മുതുകാട് മുഖ്യപ്രഭാഷണം നടത്തി. പേരാമ്പ്ര അസിസ്റ്റന്റ് എക്‌സൈസ് ഓഫീസര്‍ ജയരാജ് ലഹരിവിരുദ്ധ ക്ലാസിന് നേതൃത്വം നല്‍കി. ചടങ്ങില്‍ വെച്ച് മുതിര്‍ന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ആദരിക്കുകയും വിവിധ പരീക്ഷകളില്‍ ഉന്നതവിജയം നേടിയ വിദ്യാര്‍ത്ഥികളെ അനുമോദിക്കുകയും ചെയ്തു.
ജില്ലാ പഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ മുനീര്‍ എരവത്ത്, ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് കെ. മധുകൃഷ്ണന്‍, പി.എം. പ്രകാശന്‍, കുഞ്ഞബ്ദുള്ള വാളൂര്‍, റഷീദ് ചെക്യേലത്ത്, എം.കെ ദിനേശന്‍, മുനീര്‍ പൂക്കടവത്ത്, ബാബു തറവട്ടത്ത്, ടി.പി ഷാജുദ്ദീന്‍, റഷീദ് തട്ടാകണ്ടി, സീന മണക്കാട്ടില്‍ എന്നിവര്‍ സംസാരിച്ചു. ടി.കെ രാജന്‍ സ്വാഗതവും വി. ശിവദാസന്‍ നന്ദിയും പറഞ്ഞു.
Congress Meet News Congress
Comments (0)