കനത്ത മഴ: ചക്കിട്ടപാറ പഞ്ചായത്തില്‍ 24 മണിക്കൂര്‍ കണ്‍ട്രോള്‍ റൂം പ്രവര്‍ത്തനം തുടങ്ങി

Rain Room ചക്കിട്ടപാറ: ജില്ലയില്‍ കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ക്കും അടിയന്തര സഹായങ്ങള്‍ക്കുമായി ചക്കിട്ടപാറ ഗ്രാമപഞ്ചായത്തില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം സജ്ജമാക്കിയതായി പഞ്ചായത്ത്…


Rain Room

ചക്കിട്ടപാറ: ജില്ലയില്‍ കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ക്കും അടിയന്തര സഹായങ്ങള്‍ക്കുമായി ചക്കിട്ടപാറ ഗ്രാമപഞ്ചായത്തില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം സജ്ജമാക്കിയതായി പഞ്ചായത്ത് പ്രസിഡന്റ് മോളി തോമസ് അയിത്തമറ്റം അറിയിച്ചു.

മഴക്കെടുതിയെ തുടര്‍ന്ന് ഉണ്ടാകാനിടയുള്ള അടിയന്തര സാഹചര്യങ്ങളില്‍ പൊതുജനങ്ങള്‍ക്ക് ഉടനടി സഹായം ലഭ്യമാക്കുന്നതിനാണ് കണ്‍ട്രോള്‍ റൂം ആരംഭിച്ചിരിക്കുന്നത്. വെള്ളക്കെട്ട്, മണ്ണിടിച്ചില്‍, വൈദ്യുതി തകരാര്‍, റോഡ് തടസ്സം തുടങ്ങിയ പ്രശ്‌നങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിനും സഹായം തേടുന്നതിനും പൊതുജനങ്ങള്‍ക്ക് താഴെ പറയുന്ന നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്.

കണ്‍ട്രോള്‍ റൂം നമ്പറുകള്‍: 9446536988, 7907333564, 8848623907 പഞ്ചായത്തിലെ വിവിധ വാര്‍ഡുകളിലും ദുരന്ത സാധ്യതയുള്ള പ്രദേശങ്ങളിലും സ്ഥിതി നിരീക്ഷിക്കുന്നുണ്ടെന്ന് പഞ്ചായത്ത് അധികൃതര്‍ അറിയിച്ചു. രക്ഷാപ്രവര്‍ത്തനത്തിനാവശ്യമായ സന്നദ്ധ പ്രവര്‍ത്തകരുടെയും സംവിധാനങ്ങളുടെയും സഹായം ഉറപ്പുവരുത്തിയിട്ടുണ്ട്. കനത്ത മഴയെ തുടര്‍ന്ന് പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും അനാവശ്യമായി യാത്രകള്‍ ഒഴിവാക്കണമെന്നും അധികൃതര്‍ അഭ്യര്‍ത്ഥിച്ചു.

സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്ന വ്യാജ വാര്‍ത്തകളില്‍ വിശ്വസിക്കരുതെന്നും ഔദ്യോഗിക അറിയിപ്പുകള്‍ മാത്രം ശ്രദ്ധിക്കണമെന്നും പഞ്ചായത്ത് പ്രസിഡന്റ് മോളി തോമസ് അയിത്തമറ്റം പറഞ്ഞു. ദുരന്ത സാഹചര്യത്തില്‍ പരിഭ്രാന്തരാകാതെ അധികൃതരുമായി സഹകരിക്കണമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

Rain Room

Comments (0)