സംസ്ഥാന സ്കൂൾ കായിക മേളയിൽ തുടർച്ചയായി മൂന്നാം വർഷവും 3 മെഡലുകൾ നേടി അൽക്ക

സംസ്ഥാന സ്കൂൾ കായികമേളയിൽ തുടർച്ചയായി മൂന്നാം വർഷവും 3 മെഡലുകൾ നേടി അൽക്ക ഷിനോജ് വ്യക്തിഗത ചാമ്പ്യൻ പട്ടം നിലനിർത്തി. 1500 മീറ്റർ, 800 മീറ്റർ എന്നിവയിൽ സ്വർണ്ണവും 400 മീറ്ററിൽ വെള്ളിയും നേടിയാണ് അൽക്ക ആധിപത്യം ഉറപ്പിച്ചത്.1500 മീറ്ററിൽ…


സംസ്ഥാന സ്കൂൾ കായികമേളയിൽ തുടർച്ചയായി മൂന്നാം വർഷവും 3 മെഡലുകൾ നേടി അൽക്ക ഷിനോജ് വ്യക്തിഗത ചാമ്പ്യൻ പട്ടം നിലനിർത്തി. 1500 മീറ്റർ, 800 മീറ്റർ എന്നിവയിൽ സ്വർണ്ണവും 400 മീറ്ററിൽ വെള്ളിയും നേടിയാണ് അൽക്ക ആധിപത്യം ഉറപ്പിച്ചത്.
1500 മീറ്ററിൽ 4.51 മിനിറ്റും 800 മീറ്ററിൽ 2.16 മിനിറ്റുമാണ് ആൽക്കയുടെ പുതിയ സമയം. കഴിഞ്ഞ വർഷത്തെ നാഷണൽ സ്കൂൾ മീറ്റിൽ 600 മീറ്ററിൽ സ്വർണ്ണവും 400 മീറ്ററിൽ വെങ്കലവും നേടിയിരുന്നു. 
കായിക താരങ്ങളായിരുന്ന മാതാപിതാക്കളുടെ പ്രേരണയനുസരിച്ച്, അഞ്ചാം ക്ലാസിൽ പഠിക്കുമ്പോഴാണ് അൽക്ക കായിക മേഖലയിലേക്ക് എത്തുന്നത്. കുളത്തുവയൽ സെന്റ് ജോർജ് സ്കൂളിൽ ഒമ്പതാം ക്ലാസ് വിദ്യാർഥിനിയാണ്. കെ.എം. പീറ്റർ, കായിക അധ്യാപിക സിനി ജോസ് എന്നിവരാണ് പരിശീലകർ. 
കൂരാച്ചുണ്ട് പുളിവയൽ സ്വദേശികളായ ചേറ്റാനിയിൽ ഷിനോജിന്റെയും ജിതിനയുടെയും മകളാണ് അൽക്ക. ഇരട്ട സഹോദരൻ അഞ്ചൽ ഇതേ സ്കൂളിലെ ഒമ്പതാം ക്ലാസ്സ് വിദ്യാർഥിയാണ്.

Comments (0)