പേരാമ്പ്രയില്‍ അധ്യാപികമാരുടെ ചിത്രം മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച 3 ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ത്ഥികള്‍ക്ക് സസ്‌പെന്‍ഷന്‍

Higher Secondary School Photos Suspension Police Groups പേരാമ്പ്ര : അധ്യാപികമാരുടെ ചിത്രം മോര്‍ഫ് ചെയ്ത് സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിച്ച 3 ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ഥികള്‍ക്ക് സസ്‌പെന്‍ഷന്‍. പേരാമ്പ്ര ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ…

Higher Secondary School Photos Suspension Police Groups

പേരാമ്പ്ര : അധ്യാപികമാരുടെ ചിത്രം മോര്‍ഫ് ചെയ്ത് സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിച്ച 3 ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ഥികള്‍ക്ക് സസ്‌പെന്‍ഷന്‍. പേരാമ്പ്ര ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ഥികള്‍ അധ്യാപികമാരുടെ ചിത്രം മോര്‍ഫ് ചെയ്ത് സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുകയായിരുന്നു.

തങ്ങളുടെ സ്‌കൂളിലെ അധ്യാപികമാരുടെ മോശമായ ഫോട്ടോ ടെലിഗ്രാം ഗ്രൂപ്പുകളില്‍ കണ്ട വിദ്യാര്‍ഥികളാണ് സംഭവം സ്‌കൂള്‍ അധികൃതരെ അറിയിച്ചത്. സംഭവം പരിശോധിച്ചപ്പോള്‍ ജൂണ്‍ മാസത്തില്‍ ചിത്രങ്ങള്‍ ഗ്രൂപ്പുകളില്‍ പ്രചരിപ്പിച്ചത് കണ്ടെത്തുകയായിരുന്നു. സ്‌കൂള്‍ അധികാരികളും അധ്യാപകരും പേരാമ്പ്ര പൊലീസില്‍ പരാതി നല്‍കി.

സംഭവത്തില്‍ കേസെടുത്ത പൊലീസ് വിദ്യാര്‍ഥികളെയും രക്ഷിതാക്കളെയും വിളിച്ചു വരുത്തി മൊഴിയെടുത്തു. അധ്യാപകരെ സമൂഹ മാധ്യമങ്ങളില്‍ മോശമായി ചിത്രീകരിച്ച വിദ്യാര്‍ഥികളെ സ്‌കൂളില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്തു.



Higher Secondary School Photos Suspension Police Groups

Comments (0)