30 കോടി നേടിയ ഭാഗ്യശാലി ആരെന്നറിയില്ല; വിവരങ്ങൾ രഹസ്യമാക്കി ലോട്ടറി വകുപ്പ്

30 കോടി നേടിയ ഭാഗ്യശാലി ആരെന്നറിയില്ല; വിവരങ്ങൾ രഹസ്യമാക്കി ലോട്ടറി വകുപ്പ്

ഓണം ബമ്പർ 30 കോടി നേടിയ ഭാഗ്യശാലി ആരെന്ന് ഇനിയും അജ്ഞാതം

തിരുവനന്തപുരം: കേരള ലോട്ടറിയുടെ ഓണം ബമ്പർ ഒന്നാം സമ്മാനമായ 30 കോടി രൂപ നേടിയ ഭാഗ്യശാലി ആരെന്ന വിവരം ഇനിയും പുറത്ത്. സമ്മാനത്തുക കൈപ്പറ്റിയ വ്യക്തിയുടെ പേര്, സ്വദേശം തുടങ്ങിയ വ്യക്തിഗത വിവരങ്ങൾ ലോട്ടറി വകുപ്പ് പുറത്തുവിടുന്നില്ല.

കേരളക്കാരനാണോ, തമിഴ്നാട്ടുകാരനാണോ, ആന്ധ്രാപ്രദേശിൽ നിന്നുള്ളയാളാണോ എന്നതടക്കമുള്ള വിവരങ്ങൾ മാധ്യമപ്രവർത്തകർ അന്വേഷിച്ചെങ്കിലും ലോട്ടറി വകുപ്പ് ഉദ്യോഗസ്ഥർ പ്രതികരിച്ചില്ല. വിജയി സ്വയം വിവരങ്ങൾ പുറത്തുവിടുന്നില്ലെങ്കിൽ അദ്ദേഹത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ അറിയാൻ കഴിയില്ലെന്നാണ് അധികൃതരുടെ നിലപാട്.

വലിയ തുക ലോട്ടറി സമ്മാനമായി ലഭിച്ചതിന് പിന്നാലെ വിജയികളെ തേടി മാധ്യമങ്ങളും പൊതുജനങ്ങളും എത്തുന്ന മുൻകാല അനുഭവങ്ങൾ കണക്കിലെടുത്താകാം ഇത്തവണ വിജയി അതീവ രഹസ്യമായി നടപടികൾ പൂർത്തിയാക്കിയതെന്നാണ് വിലയിരുത്തൽ.

ടിക്കറ്റ് സുരക്ഷിതമായി സൂക്ഷിച്ച് ബാങ്ക് മുഖേന ലോട്ടറി വകുപ്പിന് സമർപ്പിക്കുകയും നടപടികൾ പൂർത്തിയാക്കി 30 കോടി രൂപയുടെ സമ്മാനം കൈപ്പറ്റുകയും ചെയ്തതായാണ് വിവരം.

കഴിഞ്ഞ വർഷങ്ങളിലെ ബമ്പർ വിജയികൾക്ക് വലിയ മാധ്യമശ്രദ്ധ ലഭിച്ചിരുന്നു. എന്നാൽ ഇത്തവണ 30 കോടി നേടിയ ഭാഗ്യശാലി ആരാണെന്നത് പോലും പുറത്തറിയാതെയാണ് സമ്മാനത്തുക കൈപ്പറ്റിയത്.

വിജയിയുടെ പേര് ഉൾപ്പെടെയുള്ള വിവരങ്ങൾ ലോട്ടറി വകുപ്പിന്റെ രേഖകളിൽ സുരക്ഷിതമായി തുടരും. 30 കോടി സ്വന്തമാക്കിയ ആ ഭാഗ്യശാലി ആരെന്ന ചോദ്യം മാത്രമാണ് ഇനി ബാക്കി.

Comments (0)