ആരോഗ്യമേഖലയിൽ ചരിത്ര നിയമനം; 3600 തസ്തികകളിലേക്ക് ശുപാർശ
തിരുവനന്തപുരം: സംസ്ഥാനത്തെ ആരോഗ്യമേഖലയിൽ 1960ന് ശേഷമുള്ള ഏറ്റവും വലിയ നിയമന ശുപാർശയുമായി ആരോഗ്യവകുപ്പ്. മെഡിക്കൽ കോളജുകളിലേക്ക് സ്പെഷ്യാലിറ്റി, സൂപ്പർ സ്പെഷ്യാലിറ്റി വിഭാഗങ്ങളിലായി 800ഓളം ഡോക്ടർമാരുടെ നിയമനത്തിനാണ് ശുപാർശ. മെഡിക്കൽ…
തിരുവനന്തപുരം: സംസ്ഥാനത്തെ ആരോഗ്യമേഖലയിൽ 1960ന് ശേഷമുള്ള ഏറ്റവും വലിയ നിയമന ശുപാർശയുമായി ആരോഗ്യവകുപ്പ്.
മെഡിക്കൽ കോളജുകളിലേക്ക് സ്പെഷ്യാലിറ്റി, സൂപ്പർ സ്പെഷ്യാലിറ്റി വിഭാഗങ്ങളിലായി 800ഓളം ഡോക്ടർമാരുടെ നിയമനത്തിനാണ് ശുപാർശ.
മെഡിക്കൽ കോളജുകൾക്ക് പുറമെ ആരോഗ്യവകുപ്പിന് കീഴിൽ 1800 ഡോക്ടർമാരുടെ നിയമനത്തിനും ശുപാർശ നൽകി. കൂടാതെ നഴ്സുമാർ, ലാബ് ടെക്നീഷ്യന്മാർ, ഫാർമസിസ്റ്റുകൾ എന്നീ തസ്തികകളിലേക്കായി ആയിരത്തോളം പേരുടെ നിയമനത്തിനും ശുപാർശ സമർപ്പിച്ചിട്ടുണ്ട്. ആകെ 3600ലധികം തസ്തികകളിലേക്കാണ് ശുപാർശ.
ആശുപത്രികളിൽ 24 മണിക്കൂർ സ്പെഷ്യാലിറ്റി സേവനങ്ങൾ വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായാണ് നീക്കം. ഇതുമായി ബന്ധപ്പെട്ട നടപടികൾക്കായി ആരോഗ്യവകുപ്പ് ധനകാര്യ വകുപ്പിനെ സമീപിച്ചു.
ആരോഗ്യമന്ത്രി കെ. മുരളീധരൻ കോൺഗ്രസ് പാർലമെന്ററി പാർട്ടി യോഗത്തിൽ വിഷയം മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നു. അനുകൂല തീരുമാനമുണ്ടാകുമെന്ന് മുഖ്യമന്ത്രി ഉറപ്പ് നൽകി.
Comments (0)