സപ്ലൈകോ ഓണം വിപണിയിൽ റെക്കോർഡ് വിൽപ്പന: 422 കോടി കവിഞ്ഞു
തിരുവനന്തപുരം: സംസ്ഥാനത്ത് സപ്ലൈകോയുടെ ഓണം വിപണിയിൽ മികച്ച വിൽപ്പന. കഴിഞ്ഞ സർക്കാരിൻ്റെ കാലത്തെ അപേക്ഷിച്ച് സപ്ലൈകോയുടെ വിറ്റുവരവിൽ ഗണ്യമായ വർധനയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഓണം വിപണിയിൽ ഇത്തവണ സപ്ലൈകോയുടെ വിറ്റുവരവ് 422.17 കോടി രൂപ…
തിരുവനന്തപുരം: സംസ്ഥാനത്ത് സപ്ലൈകോയുടെ ഓണം വിപണിയിൽ മികച്ച വിൽപ്പന. കഴിഞ്ഞ സർക്കാരിൻ്റെ കാലത്തെ അപേക്ഷിച്ച് സപ്ലൈകോയുടെ വിറ്റുവരവിൽ ഗണ്യമായ വർധനയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഓണം വിപണിയിൽ ഇത്തവണ സപ്ലൈകോയുടെ വിറ്റുവരവ് 422.17 കോടി രൂപ കവിഞ്ഞു. ഇന്ന് വൈകിട്ട് വരെയുള്ള കണക്കാണിത്. കഴിഞ്ഞ സർക്കാരിന്റെ കാലത്ത് 35 ദിവസത്തെ വിറ്റുവരവ് 385.42 കോടി രൂപയായിരുന്നു. അതിനേക്കാൾ വലിയ വർധനയാണ് ഇത്തവണത്തേത്. ചുരുങ്ങിയ ദിവസംകൊണ്ട് അഭിനന്ദനാർഹമായ നേട്ടമാണ് സപ്ലൈകോ കൈവരിച്ചതെന്നും ഇതു സമീപകാല റെക്കോർഡാണെന്നും മന്ത്രി അനൂപ് ജേക്കബ് പ്രതികരിച്ചു.
കഴിഞ്ഞവർഷം സെപ്റ്റംബർ 5നായിരുന്നു തിരുവോണം. 2025 ആഗസ്റ്റ് ഒന്നു മുതൽ സെപ്റ്റംബർ 4 വരെയുള്ള 35 ദിവസത്തെ കണക്കാണ് 385.42 കോടി രൂപ. ഇത്തവണ ആഗസ്റ്റ് ഒന്നുമുതൽ 25 ദിവസംകൊണ്ടു മാത്രം ഇതുവരെ 350.21 കോടി രൂപയുടെ വിറ്റുവരവുണ്ടായി.
ഈ സർക്കാരിന്റെ കാലത്ത് ഓണം പ്രമാണിച്ച് ജൂലൈ 22 മുതൽ ആഗസ്റ്റ് 25 വരെയുള്ള 35 ദിവസത്തെ ആകെ വിറ്റുവരവ് 422.17 കോടി രൂപയാണ്. ഇതിൽ 153.49 കോടി രൂപ സബ്‌സിഡി സാധനങ്ങളുടെ വിൽപ്പനയിലൂടെയും 268.89 കോടി രൂപ നോൺ-സബ്സിഡി സാധനങ്ങളുടെ വിൽപ്പനയിലൂടെയുമാണ് ലഭിച്ചത്. പൊതുവിപണിയിലെ വിലക്കയറ്റം പിടിച്ചുനിർത്തുന്നതിൽ സപ്ലൈകോയുടെ ഓണം വിപണി ജനങ്ങൾക്ക് വലിയ ആശ്വാസമാകുന്നുണ്ടെന്നാണ് ഈ കണക്കുകൾ വ്യക്തമാക്കുന്നത്.
സപ്ലൈകോ, കൺസ്യൂമർഫെഡ് ഔട്ട്ലറ്റ്ലെറ്റുകൾ വഴി 13 സബ്‌സിഡി സാധനങ്ങൾ വില വർധിപ്പിക്കാതെ പൊതുജനങ്ങൾക്ക് ലഭ്യമാക്കി. കഴിഞ്ഞ ഓണത്തേക്കാൾ ചെറുപയർ, ഉഴുന്ന്, വൻകടല, വൻപയർ, തുവരപ്പരിപ്പ് തുടങ്ങിയ വിവിധ അവശ്യവസ്തുക്കളുടെ സബ്സിഡി നിരക്ക് ഈ വർഷം കുറച്ചിട്ടുണ്ട്. കൂടാതെ, സപ്ലൈകോ വഴിയുള്ള ശബരി സബ്സിഡി വെളിച്ചെണ്ണയുടെ വില ലിറ്ററിന് 249 രൂപയിൽ നിന്ന് 229 രൂപയായി കുറച്ചു (20 രൂപയുടെ കുറവ്).
റേഷൻ കാർഡ് ഉടമകൾക്ക് ആഗസ്റ്റ്, സെപ്റ്റംബർ മാസങ്ങളിലെ സബ്‌സിഡി സാധനങ്ങൾ ഇപ്പോൾ ഒരുമിച്ച് വാങ്ങാനുള്ള സൗകര്യവും ഏർപ്പെടുത്തിയിട്ടുണ്ട്. മുൻവർഷങ്ങളിൽ നിന്ന് വ്യത്യസ്തമായി സപ്ലൈകോയിൽ ആവശ്യത്തിന് സ്റ്റോക്ക് ഉറപ്പാക്കിയിട്ടുണ്ടെന്നും എല്ലാ സാധനങ്ങളും സ്റ്റോറുകളിൽ ലഭ്യമാക്കിയത് ഉപഭോക്താക്കൾക്ക് വലിയ ആശ്വാസമായെന്നും അധികൃതർ അറിയിച്ചു.
തിരുവോണത്തിന് നാലുദിവസം മുമ്പേ സൗജന്യ ഓണക്കിറ്റുകളുടെ വിതരണവും പൂർത്തിയായി. ആകെ കഴിഞ്ഞ ഓണത്തേക്കാൾ ചെറുപയർ, ഉഴുന്ന്, വൻകടല, വൻപയർ, തുവരപ്പരിപ്പ് തുടങ്ങിയ വിവിധ അവശ്യവസ്തുക്കളുടെ സബ്സിഡി നിരക്ക് ഈ വർഷം കുറച്ചിട്ടുണ്ട്. കൂടാതെ, സപ്ലൈകോ വഴിയുള്ള ശബരി സബ്സിഡി വെളിച്ചെണ്ണയുടെ വില ലിറ്ററിന് 249 രൂപയിൽ നിന്ന് 229 രൂപയായി കുറച്ചു (20 രൂപയുടെ കുറവ്).
റേഷൻ കാർഡ് ഉടമകൾക്ക് ആഗസ്റ്റ്, സെപ്റ്റംബർ മാസങ്ങളിലെ സബ്‌സിഡി സാധനങ്ങൾ ഇപ്പോൾ ഒരുമിച്ച് വാങ്ങാനുള്ള സൗകര്യവും ഏർപ്പെടുത്തിയിട്ടുണ്ട്. മുൻവർഷങ്ങളിൽ നിന്ന് വ്യത്യസ്തമായി സപ്ലൈകോയിൽ ആവശ്യത്തിന് സ്റ്റോക്ക് ഉറപ്പാക്കിയിട്ടുണ്ടെന്നും എല്ലാ സാധനങ്ങളും സ്റ്റോറുകളിൽ ലഭ്യമാക്കിയത് ഉപഭോക്താക്കൾക്ക് വലിയ ആശ്വാസമായെന്നും അധികൃതർ അറിയിച്ചു.
തിരുവോണത്തിന് നാലുദിവസം മുമ്പേ സൗജന്യ ഓണക്കിറ്റുകളുടെ വിതരണവും പൂർത്തിയായി. ആകെ 6,02,310 കിറ്റുകളിൽ 5,93,408 കിറ്റുകളുടെ വിതരണമാണ് വിജയകരമായി പൂർത്തിയാക്കിയത്.
പൊതുജനങ്ങൾക്ക് കുറഞ്ഞ നിരക്കിൽ സാധനങ്ങൾ ലഭ്യമാക്കുന്നതിനായി സംസ്ഥാനത്തുടനീളം വിപുലമായ ഓണം ഫെയറുകളാണ് സപ്ലൈകോ സംഘടിപ്പിച്ചത്. ഇതിൻ്റെ ഭാഗമായി 3 മെഗാ ട്രേഡ് ഫെയറുകളും, 11 ജില്ലാ ഫെയറുകളും, 126 അസംബ്ലി ഫെയറുകളും സംഘടിപ്പിച്ചു. എറണാകുളം കലൂരിൽ നടക്കുന്ന സപ്ലൈകോ ഓണം മെഗാ ട്രേഡ് ഫെയറിലേക്ക് എത്തുന്ന ഉപഭോക്താക്കൾക്കായി കെഎസ്ആർടിസിയുടെ പ്രത്യേക സൗജന്യ യാത്രാ സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്.
Comments (0)