ഫിലിപ്പീൻസിൽ യാത്രാ ബോട്ടിൽ തീപിടിത്തം; 5 മരണം, 80ലധികം പേരെ കാണാതായി

മനില: ഫിലിപ്പീൻസിൽ യാത്രാ ബോട്ടിന് തീപിടിച്ചു. അപകടത്തിൽ അഞ്ച് മരണം. 87 പേരെ കാണാതായതായി കോസ്റ്റ് ഗാർഡ് അറിയിച്ചു. ബുധനാഴ്ച വൈകുന്നേരം ഫിലിപ്പൈൻസിലെ പലാവൻ പ്രവിശ്യയിൽ വിനോദസഞ്ചാര കേന്ദ്രത്തിന് സമീപമാണ് അപകടം. മനിലയിൽ നിന്ന് പുറപ്പെട്ട…

മനില: ഫിലിപ്പീൻസിൽ യാത്രാ ബോട്ടിന് തീപിടിച്ചു. അപകടത്തിൽ അഞ്ച് മരണം. 87 പേരെ കാണാതായതായി കോസ്റ്റ് ഗാർഡ് അറിയിച്ചു.

ബുധനാഴ്ച വൈകുന്നേരം ഫിലിപ്പൈൻസിലെ പലാവൻ പ്രവിശ്യയിൽ വിനോദസഞ്ചാര കേന്ദ്രത്തിന് സമീപമാണ് അപകടം. മനിലയിൽ നിന്ന് പുറപ്പെട്ട എം/വി ജൂൺ ആസ്റ്റർ എന്ന ബോട്ടിലാണ് അപകടം. കരയിൽ നിന്ന് 2.2 കിലോമീറ്റർ (1.3 മൈൽ) അകലെവെച്ചാണ് കപ്പലിൽ തീ പടർന്നത്. കോസ്റ്റ് ​ഗാർഡ് എത്തിയാണ് തീയണയ്ക്കാൻ ശ്രമങ്ങൾ നടത്തിയത്.

യാത്രക്കാരും ജീവനക്കാരും ഉൾപ്പെടെ ആകെ 134 പേരാണ് ബോട്ടിലുണ്ടായിരുന്നത്. 38 യാത്രക്കാരും 4 ജീവനക്കാരും ഉൾപ്പെടെ 42 പേരെ രക്ഷപ്പെടുത്തി. ഇതിൽ 5 പേരെ കരയിലെത്തിച്ചു. കാണാതായവർക്കായി തിരച്ചിൽ തുടരുകയാണ്.

അപകടത്തിന്റെ ദൃശ്യങ്ങൾ കോസ്റ്റ് ​ഗാർഡ് സോഷ്യൽ മീഡിയയയിൽ പങ്കുവച്ചിട്ടുണ്ട്. തീ അണയ്ക്കാനുള്ള ശ്രമങ്ങളും തിരച്ചിലും രക്ഷാപ്രവർത്തനങ്ങളും തുടരുകയാണെന്ന് കോസ്റ്റ് ഗാർഡ് ക്യാപ്റ്റൻ നോമി കയാബ്യാബ് അറിയിച്ചു.

Comments (0)