വമ്പന്‍ പ്രഖ്യാപനങ്ങള്‍....സ്വർണ്ണം ലഭിക്കുന്ന മലയാളി താരങ്ങൾക്ക് 50 ലക്ഷം, വെള്ളി 30 ലക്ഷം; ഏഷ്യൻ ഗെയിംസ് ജേതാക്കൾക്ക് മുൻകൂറായി പാരിതോഷികം പ്രഖ്യാപിച്ച് സർക്കാർ
Games Cash Award Kerala Janeesh Sports Athletes Sports Association Meeting Games Malayali Athletes തിരുവനന്തപുരം: ( www. ) ഏഷ്യന്‍ ഗെയിംസ് മെഡല്‍ ജേതാക്കള്‍ക്ക് മുന്‍കൂറായി പാരിതോഷികം പ്രഖ്യാപിച്ച് സംസ്ഥാന സര്‍ക്കാര്‍. സ്വര്‍ണമെഡല്‍…
Games Cash Award Kerala Janeesh Sports Athletes Sports Association Meeting Games Malayali Athletes
തിരുവനന്തപുരം: ( www. ) ഏഷ്യന്‍ ഗെയിംസ് മെഡല്‍ ജേതാക്കള്‍ക്ക് മുന്‍കൂറായി പാരിതോഷികം പ്രഖ്യാപിച്ച് സംസ്ഥാന സര്‍ക്കാര്‍. സ്വര്‍ണമെഡല്‍ നേടുന്ന താരത്തിന് 50 ലക്ഷം രൂപയും, വെള്ളി മെഡലിന് 30 ലക്ഷം രൂപയും, വെങ്കലം തേടുന്ന താരത്തിന് 20 ലക്ഷം രൂപയും നല്‍കുമെന്ന് കായിക മന്ത്രി ഒ.ജെ. ജനീഷ് അറിയിച്ചു.
ഏഷ്യന്‍ ഗെയിംസില്‍ പങ്കെടുക്കുന്ന 30 മലയാളി കായിക താരങ്ങൾക്കും മുന്‍കൂറായി ഒരു ലക്ഷം രൂപ വീതം നല്‍കും. വിജയികളുടെ പരിശീലകര്‍ക്ക് രണ്ട് മുതല്‍ അഞ്ച് ലക്ഷം വരെയാണ് പാരിതോഷികം പ്രഖ്യാപിച്ചിരിക്കുന്നത്.
ഒരു മത്സരാര്‍ഥിയെ വിലക്കുന്നതിന് മുമ്പ് ഓരോ അസോസിയേഷനും നൂറ് തവണ ആലോചിക്കണമെന്നും മന്ത്രി പറഞ്ഞു. ദേശീയ തലത്തില്‍ കേരളം കായികമേഖലയില്‍ വളരെ താഴേക്കുപോയിയെന്ന് മന്ത്രി പറഞ്ഞു.
കേരളം തിരികെ വരണം. കായിക സംഘടനകള്‍ പുതിയ ശീലത്തിലേക്ക് വരണം. കായിക അസോസിയേഷനുകള്‍ പോരായ്മകള്‍ നികത്തി മുന്നോട്ടുപോകണം. കായികതാരങ്ങൾക്ക് ഒരു അവസരം നഷ്ടപ്പെട്ടാല്‍ പിന്നെ തിരികെ ലഭിക്കില്ല.
അസോസിയേഷനിലെ തര്‍ക്കം മൂലം ഒരു കായികതാരത്തിനും അവസരം നഷ്ടമാകരുത്. കളത്തിനു പുറത്താണ് മത്സരം. കായിക താരങ്ങൾ അസോസിയേഷനുകള്‍ക്ക് മുന്നില്‍ അഭയാര്‍ഥികളായി നില്‍ക്കുന്നു. കേരളത്തിലെ കായിക താരങ്ങളെ മറ്റ് സംസ്ഥാനങ്ങള്‍ കൊണ്ടുപോകുന്നു.
കായികതാരങ്ങൾക്ക് അര്‍ഹിക്കുന്ന അംഗീകാരം ലഭിക്കുന്നില്ല. എല്ലാവര്‍ക്കും ജോലി നല്‍കാന്‍ സര്‍ക്കാരിന് കഴിയില്ല. നയപരമായ മാറ്റങ്ങള്‍ കൊണ്ടുവരുന്നുണ്ടെന്നും മന്ത്രി ജനീഷ് കൂട്ടിച്ചേര്‍ത്തു. കായിക അസോസിയേഷനുകളുടെ യോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി.
English Summary:
State government announced advance cash awards for Asian Games medal winners. Sports Minister O.J. Janeesh said gold medalist will get Rs 50 lakh, silver Rs 30 lakh, bronze Rs 20 lakh. All 30 Malayali athletes participating in Asian Games will get Rs 1 lakh each in advance. Coaches of winners will get Rs 2 to 5 lakh. Minister said before banning an athlete each association must think 100 times. He said Kerala has gone very low in sports at national level, Kerala must come back, sports organizations must adopt new habits and fill gaps, no athlete should lose opportunity due to association disputes, competition is outside field, athletes stand like refugees before associations, other states are taking Kerala athletes, athletes not getting due recognition, government cannot give jobs to all, policy changes are being brought.
Games Cash Award Kerala Janeesh Sports Athletes Sports Association Meeting Games Malayali Athletes
Comments (0)