ദേശീയ കലകളുടെ വസന്തം കൊയിലാണ്ടിയിലേക്ക്; ‘ഇന്ത്യൻ വസന്തോത്സവം 2026’ ആഗസ്റ്റ് 29-ന്

കൊയിലാണ്ടി: ഭാരതത്തിന്റെ വിവിധ സംസ്ഥാനങ്ങളിലെ വൈവിധ്യമാർന്ന പരമ്പരാഗത കലാരൂപങ്ങളെ ഒരൊറ്റ വേദിയിൽ അണിനിരത്തുന്ന ‘ഇന്ത്യൻ വസന്തോത്സവം 2026’ സാംസ്കാരിക കലാവിരുന്ന് ആഗസ്റ്റ് 29 ശനിയാഴ്ച വൈകിട്ട് 4 മണിക്ക് കൊയിലാണ്ടി ഇ.എം.എസ് സ്മാരക ടൗൺഹാളിൽ…

ദേശീയ കലകളുടെ വസന്തം കൊയിലാണ്ടിയിലേക്ക്; ‘ഇന്ത്യൻ വസന്തോത്സവം 2026’ ആഗസ്റ്റ് 29-ന്

കൊയിലാണ്ടി: രാജ്യത്തിന്റെ വിവിധ സംസ്ഥാനങ്ങളിലെ പരമ്പരാഗത കലാരൂപങ്ങളെ ഒരൊറ്റ വേദിയിൽ അവതരിപ്പിക്കുന്ന ‘ഇന്ത്യൻ വസന്തോത്സവം 2026’ ആഗസ്റ്റ് 29 ശനിയാഴ്ച വൈകിട്ട് 4 മണിക്ക് കൊയിലാണ്ടി ഇ.എം.എസ് സ്മാരക ടൗൺഹാളിൽ നടക്കും. കേരള സർക്കാരിന്റെ സാംസ്കാരിക വകുപ്പ്, കേന്ദ്ര സാംസ്കാരിക മന്ത്രാലയത്തിന്റെ സൗത്ത് സോൺ കൾച്ചറൽ സെന്റർ, ഭാരത് ഭവൻ എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിലാണ് പരിപാടി സംഘടിപ്പിക്കുന്നത്.

ആഗസ്റ്റ് 26 മുതൽ 30 വരെ കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നടക്കുന്ന ഇന്ത്യൻ വസന്തോത്സവത്തിന്റെ ഭാഗമായാണ് കൊയിലാണ്ടിയിലും ദേശീയ കലാസംഗമം അരങ്ങേറുന്നത്. ജമ്മു-കശ്മീർ, പഞ്ചാബ്, ഹരിയാന, ഉത്തർപ്രദേശ്, രാജസ്ഥാൻ, ഗുജറാത്ത്, പശ്ചിമ ബംഗാൾ, മഹാരാഷ്ട്ര, തെലങ്കാന, തമിഴ്നാട് തുടങ്ങി രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള പ്രശസ്ത കലാകാരന്മാർ തങ്ങളുടെ പാരമ്പര്യ നാടോടി നൃത്തങ്ങളും കലാവിഷ്കാരങ്ങളും അവതരിപ്പിക്കും.

ഭാരതത്തിന്റെ സാംസ്കാരിക വൈവിധ്യവും പൈതൃകവും അടുത്തറിയാൻ അവസരമൊരുക്കുന്ന ഈ ദേശീയോത്സവം കൊയിലാണ്ടിയുടെ കലാ-സാംസ്കാരിക ചരിത്രത്തിലെ ശ്രദ്ധേയമായ ഒരു അധ്യായമാകുമെന്ന് സംഘാടകർ അറിയിച്ചു. വിവിധ സംസ്ഥാനങ്ങളുടെ തനത് കലാപാരമ്പര്യങ്ങൾ ആസ്വദിക്കാൻ പൊതുജനങ്ങൾക്ക് സൗജന്യ പ്രവേശനമുണ്ടെന്നും എല്ലാ കലാപ്രേമികളെയും പരിപാടിയിലേക്ക് സ്വാഗതം ചെയ്യുന്നതായും സംഘാടകർ അറിയിച്ചു.

Comments (0)