മൂടാടി കെൽട്രോൺ ഉൽപ്പന്നങ്ങളുടെ വിപണനം ദേശീയതലത്തിലേക്ക്: അഡ്വ. കെ. പ്രവീൺ കുമാർ കർണാടക ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറുമായി ചർച്ച നടത്തി

കോയിലാണ്ടി: മൂടാടി കെൽട്രോൺ കേന്ദ്രത്തിൽ പുതുതായി പ്രഖ്യാപിച്ച ഇലക്ട്രോണിക് വില്ലേജിന്റെ ഭാഗമായി നവീകരിച്ച മെഡിക്കൽ അസിസ്റ്റീവ് ഉപകരണങ്ങളുടെ വിപണനം ദേശീയ തലത്തിൽ വ്യാപിപ്പിക്കുന്നു. ഇതിന്റെ ഭാഗമായി കൊയിലാണ്ടി നിയോജകമണ്ഡലം എം.എൽ.എ അഡ്വ. കെ.…


കോയിലാണ്ടി: മൂടാടി കെൽട്രോൺ കേന്ദ്രത്തിൽ പുതുതായി പ്രഖ്യാപിച്ച ഇലക്ട്രോണിക് വില്ലേജിന്റെ ഭാഗമായി നവീകരിച്ച മെഡിക്കൽ അസിസ്റ്റീവ് ഉപകരണങ്ങളുടെ വിപണനം ദേശീയ തലത്തിൽ വ്യാപിപ്പിക്കുന്നു. ഇതിന്റെ ഭാഗമായി കൊയിലാണ്ടി നിയോജകമണ്ഡലം എം.എൽ.എ അഡ്വ. കെ. പ്രവീൺ കുമാറും കെൽട്രോൺ പ്രതിനിധികളും കർണാടക ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറുമായി ബെംഗളൂരുവിൽ ചർച്ച നടത്തി.മൂടാടി കെൽട്രോണിൽ നിർമ്മിക്കുന്ന അത്യാധുനിക മെഡിക്കൽ ഉപകരണങ്ങൾ കർണാടകയിലെ സർക്കാർ ആശുപത്രികളിലും ആരോഗ്യ മേഖലയിലും പ്രയോജനപ്പെടുത്തുന്നത് സംബന്ധിച്ചായിരുന്നു ചർച്ച. വിഷയത്തിൽ അനുകൂലമായ നടപടികൾ സ്വീകരിക്കാമെന്ന് ഡി.കെ. ശിവകുമാർ ഉറപ്പുനൽകിയതായി എം.എൽ.എ അറിയിച്ചു.കേരളത്തിന് പുറമെ മറ്റ് സംസ്ഥാനങ്ങളിലേക്കും മൂടാടി കെൽട്രോണിന്റെ പ്രവർത്തനം വിപുലീകരിക്കുന്നതിന്റെ ഭാഗമായാണ് ഈ കൂടിക്കാഴ്ച. ഇലക്ട്രോണിക് വില്ലേജ് പദ്ധതി യാഥാർത്ഥ്യമാകുന്നതോടെ കൂടുതൽ വിപണി സാധ്യതകൾ കണ്ടെത്താനും ഉത്പാദനം വർധിപ്പിക്കാനും സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Comments (0)