എഴുത്തിന്റെ സര്‍ഗാത്മകതയും വായനയുടെ നിലവാരവും ഉയര്‍ത്താന്‍ അക്കാദമി മുന്‍കൈ എടുക്കും: കല്‍പറ്റ നാരായണന്‍

കൊയിലാണ്ടി: കേരള സാഹിത്യ അക്കാദമിയുടെ പുതിയ അധ്യക്ഷനായി പ്രമുഖ എഴുത്തുകാരനും പ്രഭാഷകനുമായ കല്‍പ്പറ്റ നാരായണനെ സംസ്ഥാന സര്‍ക്കാര്‍ നിയമിച്ചു. സാഹിത്യ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ സ്വതന്ത്രമായും വിപുലമായും ചെയ്യാനുള്ള ഒരിടമായിട്ടാണ് പദവിയെ…

കൊയിലാണ്ടി: കേരള സാഹിത്യ അക്കാദമിയുടെ പുതിയ അധ്യക്ഷനായി പ്രമുഖ എഴുത്തുകാരനും പ്രഭാഷകനുമായ കല്‍പ്പറ്റ നാരായണനെ സംസ്ഥാന സര്‍ക്കാര്‍ നിയമിച്ചു. സാഹിത്യ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ സ്വതന്ത്രമായും വിപുലമായും ചെയ്യാനുള്ള ഒരിടമായിട്ടാണ് പദവിയെ കാണുന്നതെന്ന് അദ്ദേഹം പ്രതികരിച്ചു. കേരളത്തിലെ സാഹിത്യ-സാംസ്‌കാരിക മേഖലയ്ക്ക് പുതിയ ഊര്‍ജ്ജം പകരാന്‍ അക്കാദമിയുടെ പ്രവര്‍ത്തനങ്ങളിലൂടെ സാധിക്കുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം വ്യക്തമാക്കി.

മലയാളികളുടെ ആസ്വാദന നിലവാരം ഉയര്‍ത്തുന്നതിനും പുതിയ എഴുത്തുകാരുടെ സര്‍ഗാത്മകതയെ പ്രോത്സാഹിപ്പിക്കുന്നതിനുമുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് അക്കാദമി മുന്‍കൈ എടുക്കും. പുതിയ ഭരണസമിതിയുടെ സെക്രട്ടറിയായി എം.പി. സുരേന്ദ്രനെ നിയമിച്ചിട്ടുണ്ട്.

The post എഴുത്തിന്റെ സര്‍ഗാത്മകതയും വായനയുടെ നിലവാരവും ഉയര്‍ത്താന്‍ അക്കാദമി മുന്‍കൈ എടുക്കും: കല്‍പറ്റ നാരായണന്‍ appeared first on.

Comments (0)