കേന്ദ്ര നയങ്ങള്‍ യുവാക്കളെ കൂലിയടിമകളാക്കുന്നു; വിദ്യാഭ്യാസ മേഖലയെ വര്‍ഗീയവല്‍ക്കരിക്കാന്‍ ശ്രമം: എം. ശിവപ്രസാദ്
കൊയിലാണ്ടി: തൊഴിലാളി എന്ന പേര് പോലും അര്‍ഹിക്കാത്തവിധം യുവാക്കളെ കൂലിയടിമകളാക്കി മാറ്റുന്ന ജനവിരുദ്ധ നയങ്ങളാണ് വിദ്യാഭ്യാസത്തെ കച്ചവടവല്‍ക്കരിക്കാനുള്ള നീക്കങ്ങള്‍ക്ക് പിന്നിലെന്ന് എസ്. എഫ്. ഐ സംസ്ഥാന പ്രസിഡന്റ് എം. ശിവപ്രസാദ് പറഞ്ഞു.…
കൊയിലാണ്ടി: തൊഴിലാളി എന്ന പേര് പോലും അര്‍ഹിക്കാത്തവിധം യുവാക്കളെ കൂലിയടിമകളാക്കി മാറ്റുന്ന ജനവിരുദ്ധ നയങ്ങളാണ് വിദ്യാഭ്യാസത്തെ കച്ചവടവല്‍ക്കരിക്കാനുള്ള നീക്കങ്ങള്‍ക്ക് പിന്നിലെന്ന് എസ്. എഫ്. ഐ സംസ്ഥാന പ്രസിഡന്റ് എം. ശിവപ്രസാദ് പറഞ്ഞു. പുരോഗമന കലാസാഹിത്യ സംഘം (പുകസ) കൊയിലാണ്ടി മേഖലാ കമ്മിറ്റി സംഘടിപ്പിച്ച ടി. കെ. നാരായണന്‍ അനുസ്മരണ സമ്മേളനത്തില്‍ സ്മാരക പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. വിദ്യാഭ്യാസത്തെ ഒരേസമയം വ്യവസായവല്‍ക്കരിക്കാനും വര്‍ഗീയവല്‍ക്കരിക്കാനുമുള്ള പദ്ധതിയെയാണ് മോദി സര്‍ക്കാര്‍ പുതിയ വിദ്യാഭ്യാസ നയം (എന്‍.ഇ.പി) എന്ന് പേരിട്ട് വിളിക്കുന്നത്. അറിവിനെയും ശാസ്ത്ര സാങ്കേതിക പുരോഗതിയേയും കൈയടക്കിവെച്ച മൂലധന ശക്തികള്‍ക്കൊപ്പം മതവര്‍ഗീയതയും കൂട്ടുചേര്‍ന്ന് വിദ്യാഭ്യാസ രംഗത്തെയാകെ കലുഷിതമാക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ചടങ്ങില്‍ കെ. ടി. രാധാകൃഷ്ണന്‍ ടി.കെ. നാരായണന്‍ അനുസ്മരണ പ്രഭാഷണം നടത്തി. പുകസ മേഖലാ പ്രസിഡന്റ് കെ. ശ്രീനിവാസന്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ കിസാന്‍ സഭ കേന്ദ്ര കമ്മിറ്റി അംഗം പി. വിശ്വന്‍, വനിതാ സാഹിതി മേഖലാ കണ്‍വീനര്‍ ആര്‍. കെ. ദീപ എന്നിവര്‍ സംസാരിച്ചു. സി. പി. ആനന്ദന്‍ സ്വാഗതവും അശോകന്‍ കോട്ട് നന്ദിയും പറഞ്ഞു.
The post കേന്ദ്ര നയങ്ങള്‍ യുവാക്കളെ കൂലിയടിമകളാക്കുന്നു; വിദ്യാഭ്യാസ മേഖലയെ വര്‍ഗീയവല്‍ക്കരിക്കാന്‍ ശ്രമം: എം. ശിവപ്രസാദ് appeared first on.
Comments (0)