സംസ്ഥാനത്തെ ബാറുകളുടെ പ്രവർത്തന സമയം കുറയ്ക്കാൻ ആലോചന

തിരുവനന്തപുരം: സംസ്ഥാനത്തെ ബാറുകളുടെ പ്രവർത്തന സമയം വെട്ടിക്കുറയ്ക്കാൻ സർക്കാർ ആലോചിക്കുന്നു. നിലവിൽ രാവിലെ 10 മുതൽ രാത്രി 12 വരെയുള്ള സമയം രാവിലെ 11 മുതൽ രാത്രി 11 വരെയാക്കി ചുരുക്കാനാണ് നീക്കം. പുതിയ മദ്യനയം രൂപീകരിക്കുന്നതിന്റെ ഭാഗമായി…

തിരുവനന്തപുരം: സംസ്ഥാനത്തെ ബാറുകളുടെ പ്രവർത്തന സമയം വെട്ടിക്കുറയ്ക്കാൻ സർക്കാർ ആലോചിക്കുന്നു. നിലവിൽ രാവിലെ 10 മുതൽ രാത്രി 12 വരെയുള്ള സമയം രാവിലെ 11 മുതൽ രാത്രി 11 വരെയാക്കി ചുരുക്കാനാണ് നീക്കം.

പുതിയ മദ്യനയം രൂപീകരിക്കുന്നതിന്റെ ഭാഗമായി ഈ മാസം 23 മുതൽ 28 വരെ വിവിധ സംഘടനകളുമായി ചർച്ച നടത്തും.

ബാർ തൊഴിലാളി സംഘടനകൾ ജോലിഭാരം ചൂണ്ടിക്കാട്ടി സർക്കാരിനെ സമീപിച്ചതും, ബാറുകൾ കേന്ദ്രീകരിച്ച് ക്രമസമാധാന പ്രശ്നങ്ങൾ വർധിച്ചതായി ആഭ്യന്തര വകുപ്പ് റിപ്പോർട്ട് നൽകിയതും, വിവിധ സമുദായ സംഘടനകൾ ആവശ്യം ഉന്നയിച്ചതുമാണ് സമയം കുറയ്ക്കാൻ ആലോചിക്കാൻ കാരണം.

പൊതുജനങ്ങളുടെയും സംഘടനകളുടെയും അഭിപ്രായം കേട്ട ശേഷം മുന്നണി തലത്തിലും പാർട്ടിക്കുള്ളിലും ചർച്ച നടത്തിയാകും മദ്യനയത്തിൽ അന്തിമ തീരുമാനം.

Comments (0)