അൻപതാമത് വയലാർ അവാർഡ് ആർ രാജശ്രീക്ക്

അൻപതാമത് വയലാർ അവാർഡ് ആർ രാജശ്രീക്ക്. ആത്രേയകം എന്ന നോവലിനാണ് അവാർഡ്. ഈ മാസം 27 ന് മുഖ്യമന്ത്രി അവാർഡ് നൽകും. ഒരു ലക്ഷം രൂപയും പ്രശസ്ത ശില്പി കാനായി കുഞ്ഞിരാമൻ വെങ്കലത്തിൽ നിർമ്മിച്ച ശില്പവും പ്രശസ്തിപത്രവുമാണ് അവാർഡ്. വയലാർ രാമവർമ്മയുടെ…

അൻപതാമത് വയലാർ അവാർഡ് ആർ രാജശ്രീക്ക്. ആത്രേയകം എന്ന നോവലിനാണ് അവാർഡ്. ഈ മാസം 27 ന് മുഖ്യമന്ത്രി അവാർഡ് നൽകും. ഒരു ലക്ഷം രൂപയും പ്രശസ്ത ശില്പി കാനായി കുഞ്ഞിരാമൻ വെങ്കലത്തിൽ നിർമ്മിച്ച ശില്പവും പ്രശസ്തിപത്രവുമാണ് അവാർഡ്. വയലാർ രാമവർമ്മയുടെ ചരമദിനമായ ഒക്ടോബർ 27ന് വൈകുന്നേരം 5:30ന് തിരുവനന്തപുരം നിശാഗന്ധി ആഡിറ്റോറിയത്തിൽ വച്ച് സംസ്ഥാന മുഖ്യമന്ത്രി വി. ഡി സതീശൻ അവാർഡ് സമർപ്പിക്കും. വലിയ കവിയുടെ പേരിലുള്ള പുരസ്‌കാരം കിട്ടിയതിൽ അതിയായ സന്തോഷമെന്നും കാൽ നൂറ്റാണ്ടിന്റെ ഇടവേളക്ക് ശേഷം എഴുത്തിലേക്ക് തിരിച്ചു വന്നുവെന്നും ആത്രേയകം ഗവേഷണത്തിന്റെ ഭാഗമായി തുടങ്ങിയ നോവൽ ആണെന്നും പുരസ്‌കാര നേട്ടത്തിന് പിന്നാലെ ആർ രാജശ്രീ പറഞ്ഞു. 1977 ജൂലായ് 22ന് കണ്ണൂർ ജില്ലയിലെ പറശ്ശിനിക്കടവിൽ ജനനം. അച്ഛൻ പി. എൻ. രാജപ്പൻ മാസ്റ്റർ, അമ്മ ആർ. രാജമ്മ. പയ്യന്നൂർ കോളേജ്, ഗവൺമെന്റ് ബ്രണ്ണൻ കോളേജ്, തലശ്ശേരി, ഗവ. ട്രെയിനിംഗ് കോളേജ്, തലശ്ശേരി എന്നിവിടങ്ങളിൽ വിദ്യാഭ്യാസം. ഡോ. കെ.. പി. മാലതിയുടെ കീഴിൽ “സ്ത്രീ സ്വത്വനിർമ്മിതി സ്ത്രീരചനകളിൽ” എന്ന വിഷയത്തെ മുൻനിർത്തി നടത്തിയ പഠനത്തിന് കണ്ണൂർ സർവകലാശാലയിൽ നിന്ന് പി.എച്ച്.ഡി ലഭിച്ചു. 2000 മുതൽ 2005 വരെ കോഴിക്കോട് സെൻ്റ് ജോസഫ്‍സ് ആംഗ്ലോ ഇന്ത്യൻ ഗേൾസ് എച്ച് എസ് എസിലും പിന്നീട് വിവിധ ഗവൺമെന്റ് ഹയർസെക്കന്ററി സ്കൂളുകളിലും അദ്ധ്യാപികയായി പ്രവർത്തിച്ചു. തുടർന്ന് കോഴിക്കോട് ഗവ. ആർട്സ് കോളേജ്, കണ്ണൂർ കെ. എം. എം. ഗവ. വനിതാ കോളേജ്, ഗവ. കോളേജ്, കാസറഗോഡ് എന്നീ കലാലയങ്ങളിൽ അദ്ധ്യാപികയായിരുന്നു. ഇപ്പോൾ തലശ്ശേരി ഗവ. ബ്രണ്ണൻ കോളേജ് മലയാള പഠനവിഭാഗം – ഗവേഷണ കേന്ദ്രത്തിൽ അസിസ്റ്റന്റ് പ്രൊഫസർ.

The post അൻപതാമത് വയലാർ അവാർഡ് ആർ രാജശ്രീക്ക് appeared first on.

Comments (0)