കാലാവസ്ഥ വിവരങ്ങൾ തൽസമയം അളക്കാം ; കേരളത്തിൽ 51 ഓട്ടോമാറ്റിക് വെതെർ സ്റ്റേഷനുകൾ കൂടി പ്രവർത്തനക്ഷമം
കാലാവസ്ഥ വിവരങ്ങൾ തൽസമയം അളക്കാം ; കേരളത്തിൽ 51 ഓട്ടോമാറ്റിക് വെതെർ സ്റ്റേഷനുകൾ കൂടി പ്രവർത്തനക്ഷമം മഴയും കാറ്റും ചൂടും ഉൾപ്പെടെ കാലാവസ്ഥ വിവരങ്ങൾ തൽസമയം അറിയാൻ കേരളത്തിൽ 51 സ്വയം നിയന്ത്രിത്ര കാലാവസ്ഥ മാപിനികൾ ( Automated Weather Station…
കാലാവസ്ഥ വിവരങ്ങൾ തൽസമയം അളക്കാം ; കേരളത്തിൽ 51 ഓട്ടോമാറ്റിക് വെതെർ സ്റ്റേഷനുകൾ കൂടി പ്രവർത്തനക്ഷമം മഴയും കാറ്റും ചൂടും ഉൾപ്പെടെ കാലാവസ്ഥ വിവരങ്ങൾ തൽസമയം അറിയാൻ കേരളത്തിൽ 51 സ്വയം നിയന്ത്രിത്ര കാലാവസ്ഥ മാപിനികൾ ( Automated Weather Station - AWS) പ്രവർത്തന സജ്ജം. സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി (KSDMA ) യും IIT ropar ഉം സഹകരിച്ചാണ് പദ്ധതി നടപ്പാക്കിയത്.
സംസ്ഥാനത്തെ ദുരന്ത സാധ്യത നിരീക്ഷണ സംവിധാനം മെച്ചപ്പെടുത്തുന്നതിനായി മുഖ്യമന്ത്രിയുടെ 100 ദിന കർമപദ്ധതിയിൽ ഉൾപ്പെടുത്തിയാണ് പദ്ധതി പൂർത്തീകരിച്ചതെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി മെമ്പർ സെക്രട്ടറി ഡോ. ശേഖർ കുര്യാക്കോസ് നോട് പറഞ്ഞു.
Kerala Operationalizes 51 New Automatic Weather Stations for Real Time Climate Monitoring Kerala Operationalizes 51 New Automatic Weather Stations for Real Time Climate Monitoring പൊതുവിദ്യഭ്യാസ വകുപ്പിന് കീഴിലുള്ള തിരഞ്ഞെടുത്ത സ്കൂളുകളിലാണ് പ്രധാനമായും ഓട്ടോമാറ്റിക് വെതർ സ്റ്റേഷനുകൾ സ്ഥാപിച്ചത്. ദുരന്ത സാധ്യത കൂടിയ പ്രദേശങ്ങൾ, നിലവിൽ കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ നിരീക്ഷണ സംവിധാനങ്ങൾ കുറവുള്ള മേഖലകൾ എന്നിവിടങ്ങളിലെ സ്കൂളുകളിലാണ് വെതർ സ്റ്റേഷനുകൾ സ്ഥാപിച്ചത്.
IIT ropar ലെ കൃഷിയുമായി ബന്ധപ്പെട്ട സെന്റർ ഫോർ എക്‌സെലെൻസ് ഇൻ AI (Annam.ai) യുടെ നേതൃത്വത്തിലാണ് പദ്ധതി പൂർത്തീകരിച്ചത്. Automatic Weather Station വഴി മഴ, കാറ്റ്, താപനില, ഹ്യൂമിഡിറ്റി തുടങ്ങിയവ സംബന്ധിച്ചുള്ള തത്സമയ വിവരങ്ങൾ (Near real time) ലഭ്യമാക്കാൻ സാധിക്കും.
പ്രസ്തുത വിവരങ്ങൾ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ ദുരന്ത സാധ്യത മുന്നറിയിപ്പ് സംവിധാനത്തിൽ ഉൾചേർക്കുകയും പ്രദേശത്തെ തത്സമയ ദിനാവസ്ഥ വിവരങ്ങൾ (real time weather ) സർക്കാരിന്റെ എല്ലാ സംവിധാനങ്ങളിലും എത്തുന്നതിനു സഹായകവുമാകും. കേന്ദ്ര കാലാവസ്ഥ വകുപ്പിനും ഈ സ്‌റ്റേഷനുകളിൽ നിന്ന് വിവരങ്ങൾ തത്സമയം കൈമാറും.
എന്നാൽ കാലാവസ്ഥ വകുപ്പിൻ്റെ ഔദ്യോഗിക കണക്കുകളിൽ AWS ഡാറ്റ ഉപയോഗിക്കാൻ കഴിയില്ല. നിലവിലെ മാനദണ്ഡങ്ങൾ പ്രകാരമാണിത്.
കൂടാതെ സ്കൂളിനും തദ്ദേശ സ്ഥാപനങ്ങൾക്കും രക്ഷാസേനകളായ പോലീസ്, ഫയർ സംവിധാനങ്ങൾക്കും കാലാവസ്ഥ വിവരങ്ങൾ ലഭ്യമാക്കുമെന്ന് ദുരന്ത നിവാരണ അതോറിറ്റി പറഞ്ഞു. സ്കൂളിന് പഠന പ്രവർത്തനങ്ങൾക്ക് ഇത്തരം data ഉപയോഗപ്പെടുത്താൻ കഴിയും എന്നിങ്ങനെ ബഹുമുഖ ഗുണങ്ങൾ ഉണ്ടെന്നതാണ് ഈ പദ്ധതിയുടെ പ്രത്യേകത.
നിലവിൽ കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ 150 ഓളം ഓട്ടോമാറ്റിക് കാലാവസ്ഥ മാപിനികളും മഴ മാപിനികളും സംസ്ഥാനത്ത് പ്രവർത്തിക്കുന്നുണ്ട്. കൃഷി മന്ത്രാലയത്തിന്റെ WINDS പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്ത് ഓട്ടോമാറ്റിക് മാപിനികളുടെ ബൃഹത്തായ ഒരു ശൃംഖല തന്നെ തയ്യാറായി വരുന്നുണ്ട്.
വയനാട് ജില്ലക്കായി പ്രത്യേക ദുരന്ത സാധ്യത നിരീക്ഷണ സംവിധാനം സ്ഥാപിക്കാൻ സർക്കാർ ദുരന്ത പ്രതിരോധ നിധിയിൽ നിന്ന് പ്രത്യേക ഫണ്ട് അനുവദിച്ച് പദ്ധതി തയാറാക്കിയിട്ടുണ്ടെന്നും ദുരന്ത നിവാരണ അതോറിറ്റി പറഞ്ഞു. English Summary : 51 New Automatic Weather Stations (AWS) Operational in Kerala for Real-Time Weather Monitoring.
Kerala has operationalized 51 new Automated Weather Stations (AWS) to monitor real-time weather data such as rainfall, wind, temperature, and humidity.
Comments (0)