നന്തി - കോടിക്കൽ റോഡിന് ജില്ലാപഞ്ചായത്ത് 60 ലക്ഷം അനുവദിച്ചു
നന്തി ബസാർ: യാത്ര ചെയ്യാൻ വളരെ ദുർഘടം പിടിച്ച ദുരിതങ്ങളുമായി വർഷങ്ങളായി കുണ്ടും കുഴികളും ഗർത്തങ്ങളായി മാറി വിവാദമായ മുടാടി പഞ്ചായത്തിന്റെ ഏറ്റവും തിരക്കേറിയ നന്തി - കോടിക്കൽ റോഡിന് ജില്ല പഞ്ചായത്തു 60 ലക്ഷം രൂപ പാസ്സാക്കിയതായി ജില്ലാ…
നന്തി ബസാർ: യാത്ര ചെയ്യാൻ വളരെ ദുർഘടം പിടിച്ച ദുരിതങ്ങളുമായി വർഷങ്ങളായി കുണ്ടും കുഴികളും ഗർത്തങ്ങളായി മാറി വിവാദമായ മുടാടി പഞ്ചായത്തിന്റെ ഏറ്റവും തിരക്കേറിയ നന്തി - കോടിക്കൽ റോഡിന് ജില്ല പഞ്ചായത്തു 60 ലക്ഷം രൂപ പാസ്സാക്കിയതായി ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ.കെ. നവാസ് പറഞ്ഞു. സ്ഥലം എം എൽ എ അഡ്വ.കെ. പ്രവീണകുമാർ പെട്ടന്ന് വിളിച്ച് ചേർത്ത അടിയന്തിര യോഗത്തിൽ സംസാരിക്കുകയായിരുന്നു. മുടാടി ഗ്രാമപഞ്ചായത്ത്പ്ര പ്രസിഡണ്ട് എംപി അഖില അദ്ധ്യക്ഷയായി. പ്രസ്തുത റോഡിന് കുഴികൾ നികത്താൻ ബ്ലോക്ക് മെമ്പർ പി കെ മുഹമ്മദലിയുടെ ശ്രമത്തിന്റെ ഫലമായി. 5ലക്ഷം രൂപ അനുവദിച്ചിരുന്നു. രണ്ട് ദിവസത്തിനുള്ളിൽ കുഴികൾ അടക്കുവാനും ഒരു മാസത്തിനുള്ളിൽ റീടാറിങ്ങും ഡ്രൈനേജും നിർമ്മിക്കും.മുടാടി ഗ്രാമ ഞ്ചായത്ത് ഹാളിൽ ചേർന്ന യോഗത്തിൽ തീരുമാനമായി.ജില്ലാ പഞ്ചായത്ത് മെമ്പർ പി.സി. ഷീബ സംസാരിച്ചു. പ്രസിഡണ്ട്സി.കെ.ശ്രീകുമാർ സ്വാഗതം പറഞ്ഞു.
Comments (0)